
പ്രശസ്ത നടന്‍ ആര്യ, മലയാളംതമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി
മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന 'അനന്തന്‍ കാട് ' എന്ന ചിത്രത്തിന്റെ പ്രദര്‍ശന തിയ്യതി പ്രഖ്യാപന ടീസര്‍ റിലീസായി.
ഗോകുലം ഗോപാലന്‍, ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന
'അനന്തന്‍ കാട് ' ജൂണ്‍ 25-ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
ഇന്ദ്രന്‍സ്, മുരളി ഗോപി, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്‍, നിഖില വിമല്‍, ശാന്തി, റെജീന കാസാന്‍ഡ്ര , സാഗര്‍ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.യുവ നിര്‍വഹിക്കുന്നു.
സംഗീതം-അജ്‌നീഷ് ലോകനാഥ്,എഡിറ്റര്‍- രോഹിത് വി എസ് വാരിയത്ത്, സംഗീതം- ബി അജനീഷ് ലോക്‌നാഥ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍-ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍-ബിനോയ് സദാശിവന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, മേക്കപ്പ്- ബൈജു എസ്, ശബ്ദമിശ്രണം- വിഷ്ണു പി സി,സൗണ്ട് ഡിസൈന്‍-അരുണ്‍ എസ് മണി, ഗാനരചന- മുരളി ഗോപി, ആലാപനം-മുരളി ഗോപി, കളറിസ്റ്റ്- ശിവശങ്കര്‍, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്‍ട്രോളര്‍-എം എസ് അരുണ്‍, വിഎഫ്എക്‌സ്- ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്- റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, പി ആര്‍ ഓ-എ എസ് ദിനേശ്