
പിച്ചവെച്ചു നടക്കും മുൻപേ,
പിച്ചിച്ചീന്തരുതേയീ മലരുകളെ...
ചിരിതൂകും ചുണ്ടുകളിൽ നിങ്ങൾ ,
കണ്ണീരുപ്പു പുരട്ടരുതേ...
ദൈവം തന്നൊരു വരമല്ലോ,
ഭൂമിയിലെങ്ങും പൂക്കും പൂവുകൾ...
അരുതാത്തൊരു കൈകൾ നീട്ടിയവയെ,
അടിയോടെ നുള്ളിയെറിയരുതേ.
വാത്സല്യം നിറയേണ്ട മടിത്തട്ടിൽ,
ഭയം വിതയ്ക്കും നഖമുനകൾ...
കളിചിരി മാറാത്ത പ്രായത്തിൽ,
കരിനിഴൽ വീഴ്ത്തും ക്രൂരതകൾ.
ആ കണ്ണുകളിലെ വെളിച്ചം കെട്ടിടാതെ,
കൈകൾ കോർത്തു
കാക്കണം നമുക്കവരെ.
നാളെയുടെ പ്രത്യാശയാകും കുഞ്ഞുങ്ങളെ,
നെഞ്ചോട് ചേർത്തു വളർത്താം നമുക്ക്.