
ന്യൂജേഴ്സി : കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (KANJ) അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ് സ്‌പെക്ട്രം ഓട്ടോ മസാല കോഫി പവേര്‍ഡ് ബൈ സീകാര്‍സ് ആന്‍ഡ് ഡെയ്ലി ഡിലൈറ്റ് ജൂണ്‍ 6-ന് സംഗീത വിസ്മയം തീര്‍ക്കുവാന്‍ എത്തുന്നു.
ന്യൂജേഴ്സിയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന സംഗീത മഹോത്സവം ഇനി ദിവസങ്ങള്‍ മാത്രം അകലെ. കേരളത്തിന്റെ പ്രിയപ്പെട്ട ഫ്യൂഷന്‍ ബാന്‍ഡും യുവജനങ്ങളുടെ ഹൃദയസ്പന്ദനവുമായ മസാല കോഫി ജൂണ്‍ 6, 2026-ന് ന്യൂജേഴ്സിയില്‍ ലൈവ് സംഗീത വിരുന്നുമായി എത്തുന്നു.

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (KANJ) സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റ് സംഗീതാസ്വാദകര്‍ക്ക് ഒരു അപൂര്‍വ അനുഭവമായിരിക്കും. നാടന്‍ പാട്ടുകളും ആധുനിക സംഗീതവും സമന്വയിപ്പിച്ച് സ്വന്തം ശൈലി സൃഷ്ടിച്ച മസാല കോഫി, അവരുടെ അതുല്യമായ വേദി പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ സംഘമാണ്.
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കാവുന്ന ഈ സംഗീതരാവ്, ന്യൂജേഴ്സിയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മലയാളി കലാസാംസ്‌കാരിക ആഘോഷങ്ങളിലൊന്നായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗീതവും ആവേശവും ആഘോഷവും ഒരുമിക്കുന്ന ഈ വേദിയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മസാല കോഫിയുടെ തകര്‍പ്പന്‍ ലൈവ് പ്രകടനം, ആവേശം നിറഞ്ഞ സംഗീത രാത്രി, കുടുംബസമേതം ആസ്വദിക്കാവുന്ന മെഗാ ആഘോഷം - ഇതെല്ലാം ജൂണ്‍ 6-ന് ഒരേ വേദിയില്‍!
ടിക്കറ്റുകള്‍ പരിമിതമാണ്. ഇന്ന് തന്നെ ബുക്ക് ചെയ്ത് ഈ സംഗീതോത്സവത്തിന്റെ ഭാഗമാകൂ!
വിവരങ്ങള്‍ക്ക് കടപ്പാട് - കാന്‍ജ് ന്യൂസ്

പരിപാടി വിവരങ്ങള്‍
തീയതി: ജൂണ്‍ 6, 2026
Livingston High School
30 Robert H Harp Drive
Livingston, NJ 07039
ടിക്കറ്റ് ബുക്കിംഗ്: www.kanj.org
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കുമായി ബന്ധപ്പെടുക
Vijay Nambiar (President)
(732) 789-3032
Georgi Samuel (General Secretary)
(201) 359-7289
Khurshid Basheer (Treasurer)
(917) 572-2811
Tom Nettikkadan (Vice President)
(201) 873-6083