Image

ആര്യ നായകനാകുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' ജൂണ്‍ 25-ന് തിയേറ്ററുകളില്‍

Published on 04 June, 2026
 ആര്യ നായകനാകുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' ജൂണ്‍ 25-ന് തിയേറ്ററുകളില്‍


പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ 'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' റിലീസ് ഡേറ്റ് അനൗണ്‍സ്മെന്റ് ടീസര്‍ പുറത്ത്. ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ജൂണ്‍ 25-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുമിക്കുന്നത് എന്ന് ടീസര്‍ സമര്‍ത്ഥിക്കുന്നു. മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകള്‍. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്.

വന്‍വിജയമായി മാറിയ 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് 
ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രന്‍സ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍ 
കാടി'ല്‍ ഒട്ടേറെ ഇതരഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്റെ ടീസര്‍ അന്യായ മേക്കിങ്ങുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.

ഛായാഗ്രഹണം: എസ്. യുവ, എഡിറ്റര്‍: രോഹിത് വി.എസ്. വാരിയത്ത്, സംഗീതം: ബി. അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്  കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്., ശബ്ദമിശ്രണം: വിഷ്ണു പി.സി., സൗണ്ട് ഡിസൈന്‍: അരുണ്‍ എസ്. മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, 
വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം.ടി., ഫിനാന്‍സ് കണ്‍ട്രോളര്‍: എം.എസ്. അരുണ്‍, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്നര്‍ ഡ്രീം ബിഗ് ഫിലിംസ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക