Image

ഷോര്‍ട്ട്സും ഇന്നര്‍ ബനിയനും ധരിച്ച് ക്ഷേത്രത്തിലെത്തിയ നടന്‍ വരുണ്‍ ധവാനെതിരെ വിമര്‍ശനം

Published on 04 June, 2026
 ഷോര്‍ട്ട്സും ഇന്നര്‍ ബനിയനും ധരിച്ച് ക്ഷേത്രത്തിലെത്തിയ നടന്‍ വരുണ്‍ ധവാനെതിരെ വിമര്‍ശനം

 

ഷോര്‍ട്ട്സും ഇന്നര്‍ ബനിയനും ധരിച്ച് ക്ഷേത്രത്തിലെത്തിയ ബോളിവുഡ് താരം വരുണ്‍ ധവാന്‍ വിവാദത്തില്‍. ക്ഷേത്രത്തില്‍ നിന്നുള്ള വരുണ്‍ ധവാന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നത്. മുംബൈയിലെ ക്ഷേത്രത്തിലാണ് വരുണ്‍ ധവാന്‍ ഇത്തരത്തില്‍ ദര്‍ശനം നടത്തിയത്.

ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദമായ തിലകം നെറ്റിയില്‍ ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന വരുണ്‍ ധവാനെ ദൃശ്യങ്ങളില്‍ കാണാം. സ്ലീവ് ലെസ് വെസ്റ്റും ഷോര്‍ട്ട്സുമായിരുന്നു താരം ധരിച്ചത്. പുറത്തുണ്ടായിരുന്ന പാപ്പരാസികളേയും ഫോട്ടോഗ്രാഫര്‍മാരേയും വരുണ്‍ ധവാന്‍ അഭിവാദ്യം ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക