Image

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലര്‍' ചിത്രീകരണത്തിനിടെ സ്‌ഫോടനം; ഒരാള്‍ മരിച്ചു

Published on 04 June, 2026
 എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലര്‍' ചിത്രീകരണത്തിനിടെ സ്‌ഫോടനം; ഒരാള്‍ മരിച്ചു


ചെന്നൈ: എസ്.ജെ. സൂര്യ സംവിധാനംചെയ്യുന്ന 'കില്ലര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു. ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലെ ബിന്നി മില്‍സ് വളപ്പില്‍ ബുധനാഴ്ച പുലര്‍ച്ചെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. സ്‌ഫോടനദൃശ്യം ചിത്രീകരിക്കുന്നതിനായി വലിയ സിലിന്‍ഡറില്‍നിന്നുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വാതകം ചെറിയ സിലിന്‍ഡറിലേക്കു മാറ്റുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.

സിനിമയ്ക്കുവേണ്ടി സ്‌പെഷ്യല്‍ എഫക്ട്‌സ് ഒരുക്കുകയായിരുന്ന മധുരവയല്‍ സ്വദേശി മദനാണ് (25) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മധുരവയല്‍ സ്വദേശികളായ ദിനകരന്‍ (24), സൂര്യ (23), ശക്തിവേല്‍ (27), ഉത്തര്‍പ്രദേശില്‍നിന്നുള്ള രാം പാണ്ഡേ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിത്രീകരണസമയത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകളെടുത്തിരുന്നോ എന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. എസ്.ജെ. സൂര്യയും പ്രീതി അസ്രാണിയുമാണ് കില്ലറിലെ പ്രധാന താരങ്ങള്‍ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക