
ചിക്കാഗോ: 'യൂണിഫോം മ്യൂസിക് ആൻഡ് ബാൻഡ് ഇന്റർനാഷണലിന്റെ' (Uniform Music & Band Intl) ബാനറിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ക്രൈസ്തവ ഭക്തിഗാനം 'നീ കൂടെ ഉണ്ടെങ്കിൽ' റിലീസിന് തയ്യാറെടുക്കുന്നു. ഏറെ പുതുമകളും ആത്മീയഭാവവും ഉണർത്തുന്ന ഒരു വേറിട്ട ആരാധന ഗീതമായിട്ടാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ബിനോയ് തോമസ് ചിക്കാഗോയാണ് ഈ മനോഹര ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത ഗായകരായ മിനി അനിൽ, അഭിനന്ദു കെ. എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോബി പ്രീമോസ് ആണ് ഗാനത്തിന്റെ മ്യൂസിക് പ്രോഗ്രാമിംഗ് നിർവ്വഹിച്ചിരിക്കുന്നത്. എറണാകുളത്തെ മ്യൂസിക് ലാബിലാണ് ഇതിന്റെ റെക്കോർഡിംഗ് പൂർത്തിയായത്.
യൂണിഫോം മ്യൂസിക് & ബാൻഡ് മലയാളത്തിന് വേണ്ടി ബിനോയ് തോമസ്, ബിന്ദു സാബു എന്നിവരാണ് ഈ പ്രോജക്ടിന്റെ കോർഡിനേഷൻ നിർവ്വഹിച്ചിരിക്കുന്നത്.പോസ്റ്റർ ഡിസൈൻ 'അസ്ട്ര' (ASTRA) ആണ് ഒരുക്കിയിരിക്കുന്നത്.

സർവ്വ ദുഃഖങ്ങളിലും ഭാരങ്ങളിലും ആശ്വാസമേകുന്ന ദൈവസാന്നിധ്യത്തെയും ആരാധനയെയും മുൻനിർത്തി തയ്യാറാക്കിയിട്ടുള്ള ഈ ഭക്തിഗാനം ഉടൻ തന്നെ യൂണിഫോം മ്യൂസിക് ഒഫീഷ്യലിന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും റിലീസ് ചെയ്യും. ആത്മീയതയും സംഗീതവും ഒത്തുചേരുന്ന ഈ പുതിയ ഗാനം ഏവർക്കും ഒരുപോലെ ഹൃദ്യമായൊരു അനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.