
തൃശൂർ: മങ്ക (MANCA) വൈസ് പ്രസിഡന്റ് ജോൺ പുലിക്കോട്ടിലിന്റെ മാതാവ് ഫിലോമിന ലോനപ്പൻ (75) ബംഗളൂരുവിൽ അന്തരിച്ചു. സംസ്‌കാരം പിന്നീട് തൃശൂർ മരിയപുരത്ത്. മക്കൾ: ജോൺ, സീന,കെവിൻ, ഡാനിയൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്‌കാര ചടങ്ങുകൾക്കുമുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. പരേതയുടെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) കമ്മിറ്റി അനുശോചിച്ചു.