
പത്ര പ്രവർത്തനത്തിലേക്ക്
പൊതുവേ സ്ത്രീകൾ കടന്നുചെല്ലാൻ മടിച്ചുനിന്ന
ഒരുകാലഘട്ടത്തിൽ
ആ മേഖല തിരഞ്ഞെടുക്കുകയും
ആ രംഗം ഇഷ്ടപ്പെടുകയും
അവിടെ വിജയം കൈവരിക്കുകയും ചെയ്ത
വേറിട്ട വ്യക്തിത്വം:
അതായിരുന്നു ലീലാ മേനോൻ......
എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് വെങ്ങോല
എന്ന സ്ഥലത്ത് ജനനം....
ജേർണലിസത്തിൽ ഗോർഡ് മെഡൽ ജേതാവ്.
ഇന്ത്യൻ എക്സ്പ്രസിൻ്റെ ഡൽഹി,
കൊച്ചി എഡിഷനുകളിൽ സബ് എഡിറ്ററായും കോട്ടയം ബ്യൂറോ ചീഫ് ആയും പ്രവർത്തിച്ചു.
എച്ച്.എൻ.എൽ മാനേജ്മെൻറ്,
ന്യൂസ്പ്രിൻറ് നഗറിൽവെച്ച് പത്രസമ്മേളനം വിളിക്കുമ്പോൾ
കോട്ടയം പ്രസ് ക്ലബ്ബിൽനിന്നും വരുന്ന
മുതിർന്ന പത്രപ്രവർത്തകരോടൊപ്പം
കാണുന്ന ഏക വനിത എന്ന നിലയിൽ
പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

ഔട്ട്ലുക്ക് , 'ദ ഹിന്ദു,
വനിത, സമകാലിക മലയാളം,
മാധ്യമം മുതലായവയിൽ
കോളമിസ്റ്റായും പ്രവർത്തിച്ച
ലീലാ മേനോൻ
ജന്മഭൂമി പത്രത്തിൻ്റെ
എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
എക്സ്ക്ലൂസീവ് റിപ്പോർട്ടുകളിലൂടെയാണ്
ലീലാ മേനോൻ കേരളത്തിലെ
പത്രപ്രവർത്തന രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
വൈപ്പിൻ ദുരന്തവും
സൂര്യനെല്ലി കേസ് തുടങ്ങിയ
നടുക്കുന്ന സംഭവങ്ങൾ!
അങ്ങനെ പലതും ......
കാൻസർ എന്ന മാരക രോഗത്തെ
ഇച്ഛാശക്തിയോടെ നേരിട്ടതും / പൊരുതി തോല്പിച്ചതും എടുത്തുപറയേണ്ടത്.
ഹൃദയപൂർവ്വം ,
നിലക്കാത്ത സിംഫണി (ആത്മകഥ )
എന്നീ പുസ്തകങ്ങളും രചിച്ചു.
2018 ജൂൺ 3ന് ഓർമ്മയായി...
HNL റിക്രിയേഷൻ ക്ലബ്ബിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന KNERC -ലേഡീസ് ഫോറത്തിൻ്റെ വാർഷികാഘോഷത്തിൽ: 2002-ൽ'..
ആ സമ്മേളനത്തിൽ എൻ്റെ ക്ഷണം സ്വീകരിച്ച് എത്തിയതും ,
പത്രപ്രവർത്തകരുടെ രാഷ്ട്രീയ നിലപാട് റിപ്പോർട്ടിംഗിനെ സ്വാധീനിക്കുന്നത് ...
ഇതൊക്കെ സംസാരിച്ചതും ഓർമ്മയിൽ .....
ചിത്രത്തിൽ ഇടത്തു നിന്ന് രണ്ടാമത്.
(ചിത്രവും കുറിപ്പും - ശേഖരത്തിൽ നിന്നും)