
തിരുവനന്തപുരം: കൃഷിമന്ത്രി ടി.സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനത്തില്‍ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയതില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ ആദ്യം മന്ത്രി മാത്രമാണ് എത്തിയത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ വന്നതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേറ്റ് പ്രതിഷേധിച്ചത്. വിഷയം പൂര്‍ത്തികരിക്കാന്‍ അനുവദിക്കണമെന്ന് മന്ത്രി പറഞ്ഞുവെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ അംഗീകരിച്ചില്ല. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ ഇറങ്ങിപ്പോയി.
2019 ഓഗസ്റ്റിലാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകര്‍ കൊലപ്പെട്ടത്. കേസില്‍ ഒരു യുവതി കൂടി പ്രതിയായിരുന്നുവെങ്കിലും ഇവരെ കോടതി പിന്നീട് കുറ്റവിമുക്തയാക്കി. ബഷീര്‍ കേസില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ വിചാരണ നടക്കാനിരിക്കുകയാണ്. കേസിലെ ഏക പ്രതിയാണ് ശ്രീറാം. ശ്രീറാമിന്റെ സേവനം പല വകുപ്പുകളും ഒഴിവാക്കുകയാണ്.