Image

വീട്ടുമുറ്റത്തെ കിണറ്റില്‍ ജലനിരപ്പ് പരിശോധിക്കുന്നതിനിടെ അപകടം; ഓട്ടോഡ്രൈവര്‍ കിണറ്റില്‍വീണ് മരിച്ചു

Published on 03 June, 2026
വീട്ടുമുറ്റത്തെ കിണറ്റില്‍ ജലനിരപ്പ് പരിശോധിക്കുന്നതിനിടെ അപകടം; ഓട്ടോഡ്രൈവര്‍ കിണറ്റില്‍വീണ് മരിച്ചു

കണ്ണൂര്‍: കരുവഞ്ചാലില്‍ ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൂളാമ്പിയിലെ പുളിയന്‍പറമ്പില്‍ രാജേഷ് (43) ആണ് മരിച്ചത്.

ഇന്ന് കിണര്‍ വൃത്തിയാക്കാന്‍ രാജേഷ് തൊഴിലാളികളെ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുലര്‍ച്ചെ നാലിന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമം തുടങ്ങി.

വെള്ളത്തിന്റെ നില അറിയാന്‍ കിണര്‍ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക