
ഭാര്യ സുചിത്ര മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചെറുകുറിപ്പിലാണ് ആശംസ. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചു.
'പുഞ്ചിരി, കരുത്ത്, ദയ.. നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങള്‍ക്കും...ജന്മദിനാശംസകള്‍ എന്റെ പ്രണയമേ', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ പിറന്നാള്‍ ആശംസയുമായി ആരാധകരുമെത്തി.
തമിഴ് സിനിമാ നിര്‍മാതാവായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രില്‍ 28-നായിരുന്നു മോഹന്‍ലാലിന്റേയും സുചിത്രയുടേയം വിവാഹം. മേയ് 21-നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. ഇരുവര്‍ക്കും രണ്ടു മക്കളാണ്. പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലും.
മകള്‍ വിസ്മയ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം റിലീസിന് ഒരുങ്ങുകയാണ്. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററിലെത്തും.
മോഹന്‍ലാല്‍ നായകനായ 'ദൃശ്യം 3' പ്രദര്‍ശനം തുടരുകയാണ്. ഏഴുദിവസംകൊണ്ട് 200 കോടി നേട്ടം ചിത്രം പിന്നിട്ടു. ഡീയസ് ഈറേയാണ് പ്രണവിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.