
മലങ്കര മാർ ത്തോമ്മ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല മാർത്തോമാ ദേവാലയങ്ങളിലൊന്നായ “മാർ ത്തോമാ ചർച്ച് , ഫിലാഡെൽഫിയ”അതിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ,1976-ൽ ഉണ്ടായിരുന്ന പ്രാരംഭകാല പ്രവർത്തകരെ അനുമോദിക്കുന്നതിന്റെ ഭാഗമായി ജൂൺ മാസം 13-നു ശനിയാഴ്ച, ഉച്ച കഴിഞ്ഞു 2:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ, ഒരു "പയനിയേർസ് മീറ്റ് " നടത്തപ്പെടുവാൻ തീരുമാനിച്ചിട്ടുള്ള വിവരം ഏവരെയും അറിയിക്കുകയും ആയതിലേക്ക് ഏവരെയും ഏറെ സന്തോഷത്തോടെ ക്ഷണിക്കുകയും ചെയ്തുകൊള്ളുന്നു. തദ്ധവസരത്തിൽ ഫിലാഡൽഫിയ ച്ര്ച്ചിന്റെ എക്കാലത്തെയും പ്രശസ്തമായ 'വോയിസ് ഓഫ് പ്രെയ്സ് ' അവതരിപ്പിക്കുന്ന ആല്ത്മീയ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഈ പരിപാടിയിലേക്ക് മരിലാന്റിലെ ഇമിഗ്രേഷൻ ജഡ്ജ് ആയ ബഹു: രാജേഷ് K കെ മാത്യുവും, റവ: ഡോക്ടർ: ജേക്കബ് .റ്റി .ഡേവിഡും(NJ) മുഖ്യ അഥിതികളായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, പയനിയേർസ് മീറ്റ് :- തോമസ് ജോയി 267 574 4817, വത്സമ്മ മാത്യു 215 519 0127, വോയിസ് ഓഫ് പ്രെയ്സ് :- തോമസ് എബ്രഹാം-Biju 267 235 8650 & Joy(Thomas Abraham) 610 316 7267 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
സുവർണ ജൂബിലിയുടെ സുഗമമായ നടത്തിപ്പിനായി ഇടവക വികാരി റവ : റ്റിറ്റി യോഹന്നാന്റെ ശക്തമായ നേത്രുത്വത്തിൽ തോമസ് എബ്രഹാം കോൺവീനറും സണ്ണി എബ്രഹാം കോ കോൺവീനറുമായുള്ള പ്രവർത്തന നിരതമായ 15 സബ് കമ്മറ്റികൾ ഇതിനോടകം ഊര്ജ്ജസ്വലമായി തന്നെ പ്രവർത്തിക്കുന്നുണ്ട് .

ബോബി ജേക്കബ് കൺവീനറായും പി റ്റി എബ്രഹാം കോകൺവീനറായും പ്രവർത്തിക്കുന്ന സ്പോർട്സ് കമ്മിറ്റിയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ് .
ക്രിക്കറ്റ് ടൂർണമെന്റ്:
ജൂൺ മാസം 6-ആം തീയതി ഫിലാഡല്ഫിയായിലും മാർത്തോമ്മാ ചർച്ചിന്റെ സൗത്ത് ഈസ്റ്റ് റീജിയനിലുള്ള പള്ളികൾക്കായും ഒരു ക്രിക്കറ്റ് ടൂർണമെന്റ് , വാർമിൻസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേർമാരായ ബോബി ജേക്കബ് ;610 331 8257 & റെനി ജോർജ് : 267 307-7669-ൽ ബന്ധപ്പെടാവുന്നതാണ്.
വോളീബോൾ & ഷട്ടിൽ ടൂര്ണമെന്റ:
ജൂലായ് മാസത്തിൽ വിപുലമായ രീതിയിൽ ഒരു വോളീബോൾ & ഷട്ടിൽ ടൂര്ണമെന്റുകളും നടത്തപെടുന്നതാണ്. ബോബി ജേക്കബ്, ജസ്റ്റിൻ തോമസ്(വോളീബോൾ) , റിനോഷ് രാജൻ (ബാസ്കറ്റ്ബാൾ), ജിബി മാത്യു (ഷട്ടിൽ) എന്നിവരുടെ നേതൃത്തത്തിലുള്ള വിപുലമായ ഒരു കമ്മിറ്റി ഇതിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി പ്രവർത്തിച്ചു വരുന്നു.

ഫുഡ് & ഫെസ്റ്റിവൽ ;എക്സ്ട്രാ വാഗൻസാ
സെപ്റ്റംബർ 12-നു കാലത്തു മുതൽ വൈകിട്ട് വരെ നടത്തുവാൻ പ്ലാൻ ചെയ്യുന്ന ഫുഡ് & ഫെസ്റ്റിവൽ ;എക്സ്ട്രാ വാഗൻസാ ഇതിനോടകം തന്നെ വളരെ പ്രചുരപ്രചാരം ലഭിച്ച കഴിഞ്ഞു.പ്രാദേശീകമായി നടത്തപ്പെട്ട രണ്ടു മിനി ഫുഡ് വെസ്റ്റിവൽ ഏറെ വിജയകരവും ഏവരുടെയും മുക്തകണ്ഠമായ പ്രശംസകൾ കൈവരിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ സമ്പൂർണ വിജയത്തിനും നടത്തിപ്പിനുമായി സാം സഖറിയായുടെ നേതൃത്വത്തിൽ ജോൺ തോമസിന്റെയും (ബാബു) ബോബി ജെക്കോബിന്റെയും സഹ നേതൃത്വത്തിലും 81-ൽ പരം അംഗങ്ങളുള്ള വിപുലമായ ഒരു കമ്മിറ്റിയുടെ ഊർജ്ജസ്വലമായ പ്രവർത്തനം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
എക്ളീഷ്യ കൊയർ ഫെസ്റ്റിവൽ :
ഫിലഡല്ഫിയയിലുള്ള വിവിധ എക്യുമിനിക്കൽ പള്ളികളെ ഉൾപ്പെടുത്തിക്കൊണ്ട് ഏപ്രിൽ 25-ന് ശനിയാഴ്ച. നടത്തിയ "എക്ളീഷ്യ" എന്ന കൊയർ ഫെസ്റ്റിവൽ പങ്കെടുത്തവർക്കെല്ലാം കാതുകൾക്ക് ഇമ്പവും അല്ത്മീയ ഉണർവും നൽകുന്നതായിരുന്നു. ജോസ് തോമസും മെറിൻ വര്ഗീസും കോർഡിനേറ്റേഴ്‌സായി പ്രവർത്തിച്ച പ്രോഗ്രാമിൽ റവ: റോബിൻ വർഗ്ഗീസ് , ഡാളസ് മുഖ്യ അതിഥിയായിരുന്നു

'ത്രൈവ് യൂത്ത് സമ്മിറ്റ്':
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മാർച്ച് 21-നു ശനിയാഴ്ച്ച, വളരുന്ന യുവ തലമുറയെ വിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ടുതന്നെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നും ഒപ്പം തങ്ങളുടെ ഭാവിയെ എറ്റോം ക്രിയാത്‌മകമായ രീതിയിൽ എങ്ങനെ വാർത്തെടുക്കാൻ കഴിയും എന്നുമുള്ള പാനൽ ചർച്ച , ക്യാമ്പസ് & കരീയർ കണക്ട് എന്നീ പ്രോഗ്രാമുകൾ നടത്തപെടുകയുണ്ടായി റവ: അലക്സ് കോലത്ത് നേതുത്വം കൊടുത്ത ചർച്ചയിൽ, മിലൻ ചാണ്ടി, മെൽവിൻ തോമസ്, ഷെറിൻ ജോർജ് ,ബ്രയാൻ S ഉമ്മൻ MD , സാമന്ത സാം എന്നിവർ പാനലിസ്റ്റുകളായിരുന്ന. Mrs . ബിനു മാത്യു Mrs.മെറിൻ മാത്യു വര്ഗീസ് എന്നിവർ കോർഡിനേറ്ററായി പ്രവർത്തിച്ചു
For Golden Jubilee public relation committee
Rev. Titty Yohannan
Thomas Abraham
Sunny Abraham