Image

ഒരു വേനല്‍ക്കാലം 2026 (ശങ്കര്‍ ഒറ്റപ്പാലം)

Published on 03 June, 2026
ഒരു വേനല്‍ക്കാലം 2026 (ശങ്കര്‍ ഒറ്റപ്പാലം)

കണ്ണിനും കാതിനും കൗതുകമേകുന്ന
താളമേളങ്ങളും കാള കുതിരക്കളികളും
പൂതനും തിറകള്‍ വിളയാട്ടങ്ങളും                           
കാത്തു കാത്തിരുന്നൊരു നാളില്‍                           
വെടിപൊട്ടിപ്പുകച്ചുരുള്‍ പരത്തി മറഞ്ഞുപോയ്
നാട്ടിലെ നമ്മുടെ വേലപൂരങ്ങള്‍ ആഘോഷങ്ങളോരോന്നായ്...

    ഉയരുന്നു ചൂടും ഉരുകുന്നു നാടും
    വെയിലേറ്റു വാടിത്തളരുന്ന നാടും ജനങ്ങളും 
    വറ്റി വരളുന്നു ജലാശയങ്ങളും 
    മാളങ്ങളിലൊട്ടും പൊറുക്കാന്‍ വയ്യായ്കയാല്‍
    നാട്ടിലിറങ്ങിയലയുന്നു ദിശ തെറ്റി -
    കുടി നീരിന്നായ് ദാഹിക്കും ഉരഗജാലങ്ങളും 
    പകയൊട്ടുമില്ലായ്കിലും സര്‍പ്പ ദംശനമേറ്റതില്‍
    മൃത്യു വരിക്കുന്നു പാവം ജനങ്ങളീ ദേശങ്ങളില്‍

നീര്‍വറ്റി നിലതെറ്റി നിള വിതുമ്പുന്നു
കൂടെ വിതുമ്പി കരയുന്നു
ആളി ജ്വലിക്കും മണല്‍പ്പരപ്പും 
ചുട്ടു പഴുത്തു മയങ്ങുന്നു ചാരെ
എങ്ങുനിന്നെങ്ങു നിന്നോ വരും
റെയില്‍ പാളങ്ങളും....

    ഇമ്മട്ടിലെന്‍ മലനാടിനെ കാണുമ്പോള്‍
    ഗദ്ഗദം കൊണ്ടു കണ്ഠമിടറുന്നു
    സന്താപ പൂരിതമാകുന്നു മാനസം
**********************

Join WhatsApp News
Sudhir Panikkaveetil 2026-06-04 13:15:59
മുംബൈ മലയാളികളുടെ പ്രിയങ്കരനായ കവി ശങ്കർ ഒറ്റപ്പാലം വല്ലപ്പോഴുമേ പ്രത്യക്ഷപെടാറുള്ളു. വേനൽ കെടുതികൾ പറയുകയാണ് കവി. വേനലിന്റെ സൗന്ദര്യം കൂടി കാണാമായിരുന്നു. വേനൽ പൂരങ്ങളെ ഒന്ന് സ്പര്ശിച്ചിട്ടുണ്ട്. ഒരു പക്ഷെ മാറിക്കൊണ്ടിരിക്കുന്ന മലനാട്ടിലെ വേനൽക്കാലം വിവരിക്കുകയായിരിക്കും കവി.
Reeba 2026-06-04 07:55:34
വരികൾ നന്നായിട്ടുണ്ട് സർ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക