Image

കൊല്ലപ്പെട്ട ഹെലികോപ്റ്റർ പൈലറ്റും ഇന്ത്യൻ വംശജൻ

Published on 02 June, 2026
കൊല്ലപ്പെട്ട ഹെലികോപ്റ്റർ പൈലറ്റും ഇന്ത്യൻ വംശജൻ

അറ്റ്ലാന്റ:   ഡെൽറ്റ എയർലൈൻസുമായി ബന്ധപ്പെട്ട എൻഡവർ എയറിന്റെ പൈലറ്റായ ഡേവ് ഫിജി (26) കൊല്ലപ്പെട്ട അപകടത്തിൽ മരിച്ച ഹെലികോപ്റ്റർ പൈലറ്റും ഇന്ത്യാക്കാരൻ. നിഖിൽ നർഗുണ്ട്കർ എന്ന 28-കാരനാണ് കൊല്ലപ്പെട്ടതെന്ന്  കൊറോണറുടെ റിപ്പോർട്ടിൽ പറയുന്നു.

ഹെലികോപ്ടറിലുണ്ടായിരുന്ന ഫിജിയുടെ ഭാര്യ ജെസ്നിയെ ഇന്നലെ   ആശുപത്രിയിൽ  നിന്ന് ഡിസ്ചാർജ് ചെയ്തതായി ഒരു ബന്ധു അറിയിച്ചു.

ജോർജിയയിലെ ഡോസൺവില്ലിലെ   അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഫിജിയും ജെസ്നിയും 'ദി റെവറിൽ' വിവാഹിതരായത്.  ചടങ്ങിലും സ്വീകരണത്തിലും ഏകദേശം 400 അതിഥികൾ പങ്കെടുത്തു. വിവാഹപരിപാടിയുടെ പാക്കേജിൽ ഹെലികോപ്റ്റർ യാത്രയും ഉൾപ്പെട്ടിരുന്നു.  

ഹെലികോപ്റ്റർ ഡെകാൽബ്-പീച്ച്ട്രീ വിമാനത്താവളത്തിൽ ഇറങ്ങി  നവദമ്പതികൾ അറ്റ്ലാന്റയിലെ ഒരു ഹോട്ടലിൽ രാത്രി ചെലവഴിക്കുകയായിരുന്നു ലക്‌ഷ്യം.  

വിവാഹ പാർട്ടിക്ക്  ശേഷം, ദമ്പതികൾ നർഗുണ്ട്കർ പൈലറ്റ് ചെയ്ത റോബിൻസൺ R66 ഹെലികോപ്റ്ററിൽ കയറി.  എന്നാൽ അധികം വൈകാതെ  രാത്രി 10:30 ഓടെ വിവാഹ വേദിക്ക് വളരെ അകലെയല്ലാത്ത മൗണ്ട് വെർനോൺ ഡ്രൈവിനടുത്തുള്ള വനപ്രദേശത്ത്  ഹെലികൊപ്ടർ തകർന്നുവീണു.

വനമേഖല ആയതിനാൽ രക്ഷാപ്രവർത്തകർ എത്താൻ  മണിക്കൂറുകളെടുത്തു. അതുവരെ ജസ്‌നി ഹെലികോപ്റ്ററിൽ  കുടുങ്ങിക്കിടക്കുകയായിരുന്നു.  പിന്നീട് അവരെ മെട്രോ അറ്റ്ലാന്റ ആശുപത്രിയിലേക്ക് മാറ്റി.

പറന്നുയരുന്നതിന് മുമ്പ് തന്റെ മകൻ കാലാവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി  ഫിജിയുടെ പിതാവ് ജോർജ് ഫിജി പറഞ്ഞു. പ്രദേശത്ത് മഴ ആയിരുന്നുവെന്നും  വിമാനം പറന്നുയരുന്ന സമയത്ത്  കാഴ്ച പരിമിതമായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

അപകടത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം തുടരുകയാണ്.

ഹെലികോപ്റ്റർ പുറപ്പെട്ട ശേഷം  ഡേവിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് പിതാവ് അറിയിച്ചു.  മെസേജ് അയച്ചു, പലതവണ വിളിച്ചു, ഹെലികോപ്റ്റർ യാത്ര തിരിച്ചതിനുശേഷം ഞങ്ങൾക്ക് ഒരു പ്രതികരണവും ലഭിച്ചില്ല, ജോർജ് ഫിജി വിശദീകരിച്ചു.

ഹെലികോപ്റ്റർ വന്നപ്പോൾ മഴ തുടങ്ങിയിരുന്നെങ്കിലും അത് ഒരു പ്രശ്നമാകില്ലെന്ന് പൈലറ്റ് വളരെ ആത്മവിശ്വാസത്തിലായിരുന്നു, ഡേവിന്റെ അമ്മ ഫെബ ഫിജി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

എന്നാൽ പൈലറ്റായ മകൻ  വിസിബിലിറ്റിയെക്കുറിച്ച്   ആശങ്കകൾ ഉന്നയിച്ചുവെന്നും ഫെബ പറഞ്ഞു.

ഹെലികോപ്റ്റർ പൈലറ്റിന് സന്ദേഹങ്ങൾ ഒന്നുമില്ലായിരുന്നു. ഡേവ് ഹെലികോപ്റ്ററുകൾ പറത്തിയിട്ടില്ല. ആകെ യാത്രാ സമയം 20 മുതൽ 25 മിനിറ്റ് വരെ   ആയതിനാൽ,  പ്രശ്നമൊന്നും ഉണ്ടാവുമെന്ന് ആരും കരുതിയില്ല, ഫെബ വിശദീകരിച്ചു.

മകനെപ്പറ്റി  വിലപിക്കുമ്പോൾ തന്നെ   തങ്ങളുടെ വിശ്വാസത്തിൽ അഭയം തേടുകയാണ്  കുടുംബം.

'അവനെ ദൈവത്തിന്റെ വഴികളിൽ വളർത്തുക എന്നതായിരുന്നു ഞങ്ങളുടെ ജോലി. അതിനുള്ള കൃപ ദൈവം ഞങ്ങൾക്ക് നൽകിയെന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ അർഹനെന്ന്    കണ്ടപ്പോൾ, ദൈവം  അവനെ സ്വഭാവനത്തിലേക്ക്  കൊണ്ടുപോയി, ഫിജി പറഞ്ഞു.

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-02 14:38:53
💥🔥ഈ രണ്ടു കുഞ്ഞുങ്ങളുടെ ഏറ്റവും വിശേഷപ്പെട്ട/ പ്രധാനപ്പെട്ട ദിവസത്തിലെ ,ഈ ഒരു അതിദാരുണ 😭സംഭവത്തിൽ , ഇവിടെയുള്ള ഏതെങ്കിലും ഒരു പെന്റോ വിശ്വാസിയുടെ Common സെൻസോടു കൂടിയ ഒരു ദൈവീക പ്രതികരണം ഞാൻ ക്ഷണിക്കുന്നു. [🔺സാധാരണ മനുഷ്യന്റെ ബുദ്ധിയെ അവഹേളിക്കുന്ന തരത്തിൽ ആയിരിക്കരുത് അഭിപ്രായം🔻]. റെജിസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക