
ആലപ്പുഴ: തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തില്‍ ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറില്‍ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ദര്‍ശനം നടത്തിയത്.
ദര്‍ശനത്തിനെത്തിയ താരദമ്പതികളെ ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മുന്‍ അന്താരാഷ്ട്ര വോളിബോള്‍ താരം എസ്.എ മധു, ഹാരികുട്ടന്‍ നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നയന്‍താരയെയും വിഘ്നേഷ് ശിവനെയും കാണാന്‍ നിരവധി ഭക്തരും
ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. ലളിതമായ വേഷത്തില്‍ എത്തിയ ഇരുവരും ക്ഷേത്രാചാരങ്ങള്‍ പാലിച്ചാണ് ദര്‍ശനവും പൂജകളും നിര്‍വഹിച്ചത്.