Image

വേള്‍ഡ് പീസ് മിഷന്‍ സീനിയേഴ്സ് ഗാര്‍ഡന്റെ ഉദ്ഘാടനം ജൂണ്‍ 6 ന്

സ്‌നേഹ സാബു Published on 02 June, 2026
വേള്‍ഡ് പീസ് മിഷന്‍ സീനിയേഴ്സ് ഗാര്‍ഡന്റെ ഉദ്ഘാടനം ജൂണ്‍ 6 ന്

കോട്ടയം : മുതിര്‍ന്ന പൗരന്മാര്‍ക്ക് സമാധാനവും സന്തോഷവും ആത്മാഭിമാനവും നിറഞ്ഞ ജീവിതാന്തരീക്ഷം ഒരുക്കുന്ന വേള്‍ഡ് പീസ് മിഷന്‍ സീനിയേഴ്സ് ഗാര്‍ഡന്‍  2026 ജൂണ്‍ 6ന് ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ റവ. ഡോ. കെ. എം. ജോര്‍ജ് ഉദ്ഘാടനം ചെയ്യും.  റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. പത്മശ്രീ ഡോ. പി. ഐ. ജോണ്‍, പ്രൊഫ. ബാബു ജോസഫ്, പ്രൊഫ. പി. സി. വര്‍ഗീസ്, ശ്രീമതി കൊച്ചുറാണി, ശ്രീമതി സിസി കുരുവിള, എന്നിവര്‍ പങ്കെടുക്കും.

വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ കൂട്ടായ്മ, വയോജനങ്ങള്‍ക്കു സുരക്ഷീതത്വവും, സ്‌നേഹപൂര്‍ണ്ണവും പ്രകൃതിയോട് ചേര്‍ന്നതുമായ ഒരു ജീവിതവേദി ഒരുക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. സീനിയഴ്‌സ് ഗാര്‍ഡന്‍ യോഗ, ധ്യാനം, മ്യൂസിക് തെറാപ്പി, ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പരിപാടി,കൂട്ടായ്മകള്‍, വായന- എഴുത്ത് ശില്പശാലകള്‍, തലമുറകള്‍ തമ്മിലുള്ള സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ക്ഷേമ പരിപാടികള്‍ നടപ്പാക്കും,

സന്തോഷകരമായ കൂട്ടായ്മ നല്‍കുന്ന ഒരു സമാധാന കേന്ദ്രമായിരിക്കും ഈ കൂട്ടായ്മയെന്ന് എസ്. ബി. ടി മുന്‍ എ. ജി. എം ഉം സീനിയേഴ്‌സ് ഗാര്‍ഡന്‍ ചീഫ് കോ ഓര്‍ഡിനേറ്ററുമായ  ശ്രീ. ജോസഫ് ചെന്നാട്ടുശ്ശേരി അറിയിച്ചു.

'ഒരു ഹൃദയം ഒരു ലോകം' എന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പീസ് മിഷന്‍, സമൂഹത്തിന്റെ തൂണുകളായ മുതിര്‍ന്ന പൗരന്മാരെ ആദരിക്കുകയും, സംരക്ഷിക്കുകയും, ചെയ്യുന്നതിനുള്ള പുതിയ മാതൃകയായിരിക്കും. സീനിയേഴ്‌സ് ഗാര്‍ഡന്‍ എന്ന് അധികൃതര്‍ പറഞ്ഞു. ' ലളിതമായ ജീവിതം, സന്തോഷകരമായ വാര്‍ദ്ധക്യം സമാധാനപ്പൂര്‍ണമായ ഹൃദയം ' എന്ന സന്ദേശത്തോടെയാണ് പദ്ധതി തുടര്‍ന്ന് മുന്നോട്ട് ലക്ഷ്യം വയ്ക്കുന്നത്.  
                    
 

വേള്‍ഡ് പീസ് മിഷന്‍ സീനിയേഴ്സ് ഗാര്‍ഡന്റെ ഉദ്ഘാടനം ജൂണ്‍ 6 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക