
മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ലെന. വര്‍ഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന The Autobiography of God എന്ന പുസ്തകം എഴുതിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താന്‍ മരിച്ചവരുടെ ആത്മാക്കളുമായി സംസാരിച്ചിട്ടുണ്ടെന്ന് പറയുകയാണ് ലെന ഇപ്പോള്‍. സുജിത് ഭക്തനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
'പലപ്പോഴും നമുക്ക് അറിയാത്ത അറിവുകള്‍ അവര്‍ പങ്കുവെക്കുന്നുണ്ട്. അവര്‍ക്ക് മാത്രം അറിയുന്ന കാര്യങ്ങള്‍ നമ്മളിലേക്ക് പങ്കുവെക്കുന്നു. ഇന്ന സ്ഥലത്താണ് താക്കോല്‍ വച്ചിരിക്കുന്നത് എന്നൊക്കെ പറയുന്നു. നിധി സൂക്ഷിച്ചു വച്ച സ്ഥലവും താക്കോല്‍ എവിടെയെന്നുമുള്ള, മരിച്ച വ്യക്തിയ്ക്ക് മാത്രം അറിയുന്ന വിവരങ്ങള്‍, ഇതുപോലെ വീട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്ത പല കഥകളുണ്ട്.
ഇതൊക്കെ അവിടെ ഇരിക്കട്ടെ. ഇതിനെ ഞാന്‍ മനസിലാക്കുന്നത് ഡൈസെക്ടിലൂടെയാണ്. അങ്ങനെയാണ് പുസ്തകത്തില്‍ എഴുതുന്നത്. എന്റെ ശരീരം, എന്റെ മനസ് എന്ന് പറയാറുണ്ട്. ആരാണ് എന്റെ മനസ്? എന്റെ മനസ് എന്നൊക്കെ പറയുന്നത്. ആരാണ് ഈ ഞാന്‍? ശ്വാസം കിട്ടിയില്ലെങ്കില്‍ പോയി. മരണം സംഭവിക്കുന്നത് ശരീരത്തിനാണ്. മരിച്ചാലും അയാളുടെ ജി-മെയില്‍ അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ക്ലൗഡ് സ്റ്റോറേജുമൊക്കെ അവിടെ തന്നെ കാണില്ലേ. അതുപോലെ ബോഡി എന്ന ഹാര്‍ഡ് വെയര്‍ ആണ് മാറിയത്. സോഫ്റ്റ് വെയര്‍ അവിടെ തന്നെയുണ്ട്. അതാണ് മുന്‍ജന്മ ഓര്‍മകളുടെ കഥയും,' ലെന പറഞ്ഞു.
1998 ല്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന സിനിമയിലൂടെയാണ് ലെന വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് വിവിധ സിനിമകളില്‍ നായികയായും സഹനടിയായും ക്യാരക്ടര്‍ റോളുകളിലും ലെന എത്തി. ഈ വര്‍ഷം നടിയുടെ നാല് സിനിമകളാണ് റീലീസ് ചെയ്തത്. ഔസേപ്പിന്റെ ഒസ്യത്ത്, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്, നാന്‍സി റാണി, 'വലതുവശത്തെ കള്ളന്‍' എന്നിവയാണ് ചിത്രങ്ങള്‍.