
ന്യൂ ദൽഹി: കേന്ദ്ര മന്ത്രിസഭയിൽ ഉടനെ വലിയൊരു അഴിച്ചുപണി നടക്കാൻ സാധ്യതയുണ്ട്. ഭരണപരമായ കാര്യക്ഷമതയും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പന്ത്രണ്ടിലധികം മന്ത്രിമാരെ മാറ്റുകയോ പുതിയ ചുമതലകൾ നൽകുകയോ ചെയ്തേക്കുമെന്നാണ് സൂചനകൾ .
തെരഞ്ഞെടുപ്പ് 2027-ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകിയേക്കാം.
കേരളത്തിന് കൂടുതൽ മുൻഗണന ലഭിക്കുമെന്നാണ് സൂചന. നരേന്ദ്ര മോദിയുടെ ഇഷ്ട പ്രീയനായ അനൂപ് ആന്റണിയ്ക്കു കേന്ദ്ര മന്ത്രിസഭയിൽ അവസരം അവസരം ലഭിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടു കേന്ദ്രമായ തിരുവല്ലയിൽ ബി ജെ പി ക്കു ശക്തമായ ഒരു അടിത്തറ ഒരുക്കിയ അനൂപ് ആന്റണിയെ മന്ത്രി പദവിയിലേക്ക് കൊണ്ട് വരുവാൻ നരേന്ദ മോഡി ആഗ്രഹിക്കുന്നതായിട്ടാണ് ഒടിവിൽ കിട്ടിയ റിപ്പോർട്ടുകൾ.
ദേശീയ തലത്തിൽ നടക്കുന്ന പുനഃസംഘടനയിൽ കേരളത്തിൽ നിന്നും ശോഭ സുരേന്ദ്രൻ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾക്കും പുതിയ പദവികൾ ലഭിക്കാൻ സാധ്യതയുണ്ട്.
ഡൽഹി, പഞ്ചാബ്, ഹരിയാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി അധ്യക്ഷന്മാരെ പുതിയതായി നിയമിച്ചത്, മന്ത്രിസഭയിലെ വരാനിരിക്കുന്ന മാറ്റങ്ങളുടെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്.എൻ.ഡി.എ സഖ്യകക്ഷികൾ: ജെ.ഡി(യു), ടി.ഡി.പി തുടങ്ങിയ സഖ്യകക്ഷികളിൽ നിന്നുള്ള കൂടുതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കാം.
സംസ്ഥാന രാഷ്ട്രീയത്തിൽ, കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടും, പശ്ചിമ ബംഗാളിലെ മന്ത്രിസഭാ വിപുലീകരണവും വളരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്