
ന്യൂയോർക്ക് : റോക്ക് ലാൻഡ് കൗണ്ടിയിൽ സാമ്പത്തീക, സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിൽ വ്യെക്തി മുദ്ര പതിപ്പിച്ച ശ്രീ പി.റ്റി. തോമസ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്‌ളി യിലേക്ക് മത്സരിക്കുന്നു. മുഖ്യധാര നേതാക്കളിൽ നിന്നു പല തടസങ്ങൾ നേരിട്ടെങ്കിലും അവയെ എല്ലാം തരണം ചെയ്താണ് മത്സര രംഗത്ത് എത്തിയത്.
റോക്‌ലാൻഡ് കൗണ്ടി എംപ്ലോയിസ് യൂണിയൻ പ്രസിഡന്റ്, രാമപ്പൊ ടൌൺ സോണിങ് ബോർഡ് അംഗം, ടൌൺ ഓഫ് രാമപ്പൊ ഇൻഡ്യ ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ട്രെഷറർ , സെക്രട്ടറി, ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ പ്രസിഡന്റ്, ന്യൂ യോർക്ക് സെന്റ് തോമസ് മാർതോമ്മാ ഇടവക വൈസ് പ്രസിഡ ന്റ്, സെക്രട്ടറി മുതലായി വിവിധ രംഗങ്ങളിൽ സേവനം കാഴ്ച വച്ചിട്ടുണ്ട്. നിലവിൽ ഫോമാ എമ്പയർ റീജിയൻ RVP, മാർത്തോമ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്‌ളി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കുന്നു.
ക്യാമ്പയിൻ പ്രചരണാർത്ഥം തന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി പ്രകടനം ആയി റോക്ക്‌ലാൻഡ് ക്നാനായ കാത്തലിക്ക് സെന്ററിൽ വച്ച് (400 Willow Grove Road , Stony Point NY 10980 ) അടുത്ത ഞായറാഴ്ച ഒരു മീറ്റ് ആൻഡ് ഗ്രീറ്റ് പാർട്ടി നടത്തുന്നതാണ്. പ്രസ്തുത വിരുന്നിലേക്കു എല്ലാവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു . ഫോൺ നമ്പർ 845-709-0787.