Image

തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചു: മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപണം

Published on 31 May, 2026
തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചു:  മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപണം

തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയില്‍ ജോലിക്കിടെ നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചു. യുഎന്‍എ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചീഫ് നഴ്‌സിങ് ഓഫീസറും സൂപ്പർവൈസറും തുടർച്ചയായി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് സംഭവത്തിന് പിന്നാലെ സഹപ്രവർത്തകരും സംഘടനാ പ്രതിനിധികളും ആരോപിക്കുന്നത്. ഇരുവർക്കുമെതിരെ മുൻപും സമാന പരാതികൾ ഉയർന്നിരുന്നുവെന്നും അവരുടെ സമീപനം കാരണം നിരവധി ജീവനക്കാർക്ക് ജോലി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ചില ജീവനക്കാർ ആരോപിച്ചു. 

ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദൈർഘ്യമേറിയ ജോലി സമയം, തൊഴിൽ സാഹചര്യങ്ങളിലെ ബുദ്ധിമുട്ടുകൾ എന്നിവയും പലതവണ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഫലപ്രദമായ ഇടപെടലുണ്ടായില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. സംഭവത്തിന് പിന്നാലെ ആശുപത്രി മാനേജ്‌മെന്റ് ഇടപെട്ടതായും വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായും വിവരമുണ്ട്. നഴ്‌സിന്റെ ആത്മഹത്യാശ്രമത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിലെ തൊഴിൽ സാഹചര്യങ്ങളും ജീവനക്കാർ ഉന്നയിക്കുന്ന പരാതികളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക