Image

‘ഖൽനായക് റിട്ടേൺസ്‌'; മൂന്ന് പതിറ്റാണ്ടിന് ശേഷം സഞ്ജയ് ദത്തും ജാക്കി ഷ്രോഫും വീണ്ടും ഒന്നിക്കുന്നു!

Published on 31 May, 2026
‘ഖൽനായക് റിട്ടേൺസ്‌'; മൂന്ന് പതിറ്റാണ്ടിന് ശേഷം   സഞ്ജയ് ദത്തും ജാക്കി ഷ്രോഫും വീണ്ടും ഒന്നിക്കുന്നു!

1993-ൽ പുറത്തിറങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രം ‘ഖൽനായക്കിന്റെ’ രണ്ടാം ഭാഗമായ ‘ഖൽനായക് റിട്ടേൺസി’ൽ താൻ അഭിനയിക്കുമെന്ന് നടൻ ജാക്കി ഷ്രോഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംവിധായകൻ സുഭാഷ് ഘായ്, സഹനടൻ സഞ്ജയ് ദത്ത് എന്നിവരുമായി താൻ ഇതിനകം ചർച്ചകൾ നടത്തിക്കഴിഞ്ഞെന്നും, തന്റെ കഥാപാത്രം ഈ ചിത്രത്തിലും ഉണ്ടാകുമെന്ന് ജാക്കി ഉറപ്പിച്ചു പറഞ്ഞു.

“തീർച്ചയായും, ഒരു കമ്മീഷണർ അവിടെ ഉണ്ടാവേണ്ടതല്ലേ? കമ്മീഷണർ ഉണ്ടാകും” എന്ന് ജാക്കി ഷ്രോഫ് പ്രതികരിച്ചു. ആദ്യ ചിത്രത്തിലെ ഇൻസ്‌പെക്ടർ റാം എന്ന കഥാപാത്രം ഈ പുതിയ ചിത്രത്തിൽ കമ്മീഷണർ പദവിയിലേക്ക് ഉയർന്നിട്ടുണ്ടാകുമെന്ന സൂചനയാണ് താരം നൽകുന്നത്. സഞ്ജയ് ദത്തുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായ ജാക്കി, തന്റെ പ്രിയ സുഹൃത്തിനൊപ്പം വീണ്ടും ജോലി ചെയ്യാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ‘എന്റെ ജീവനാണ് സഞ്ജു ബാബ’ എന്നും കൂട്ടിച്ചേർത്തു.

സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ‘ത്രീ ഡൈമൻഷൻ മോഷൻ പിക്ചേഴ്സ്’, ‘ആസ്പെക്റ്റ് എന്റർടൈൻമെന്റ്’ എന്നിവർ ചേർന്നാണ് നിർമ്മാണം. ആദ്യ ചിത്രത്തിന്റെ സംവിധായകൻ സുഭാഷ് ഘായിയും ഈ പ്രോജക്റ്റുമായി സഹകരിക്കുന്നുണ്ട്. ജയിൽ വാസത്തിനിടെ തടവുകാരുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നാണ് ഈ ചിത്രത്തിന്റെ ആശയം തനിക്ക് ലഭിച്ചതെന്ന് സഞ്ജയ് ദത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 33 വർഷങ്ങൾക്ക് ശേഷം ‘ഖൽനായക്കി’ലെ ആവേശകരമായ ആ കഥാപാത്രങ്ങൾ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു എന്നത് ആരാധകരിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക