Image

തോമസ് ഈശോ വീണ്ടും ഭദ്രാസന കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

(എബി മക്കപ്പുഴ) Published on 31 May, 2026
തോമസ് ഈശോ വീണ്ടും ഭദ്രാസന കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ഡാളസ്: 2026 -28 വർഷത്തേക്ക് നോർത്ത് അമേരിക്ക മാർത്തോമാ ഡിയോസിസ് കൗൺസിലിലേക്ക്  ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ സൗത്ത് വെസ്റ്റ് സെന്റര് A നിന്നും  തോമസ് ഈശോ തെരഞ്ഞെടുക്കപ്പെട്ടു .
രണ്ടാം പ്രാവശ്യമാണ് അസംബ്ലി കൗൺസിലറായി തെരഞ്ഞടുക്കപ്പെടുന്നത്  
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക അംഗമാണ്.   ഇടവകയിൽ ദീർഘകാലം സെക്രട്ടറി, സൺഡേ സ്കൂൾ സൂപ്രണ്ട്  എന്നീ നിലകളിൽ പ്രവർത്തിച്ചു.
1500 -ൽ പരം കുടുംബങ്ങൾ ഉൾക്കൊളളുന്ന കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ എഡ്യൂക്കേഷൻ സെക്രട്ടറി കൂടി ആണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക