Image

വിവാഹദിനത്തിൽ ദുരന്തം: അറ്റ്ലാന്റയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവും പൈലറ്റും മരിച്ചു; വധുവിന് പരുക്ക്.

സാം മാത്യു, ഡാളസ് . Published on 31 May, 2026
വിവാഹദിനത്തിൽ ദുരന്തം: അറ്റ്ലാന്റയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവും പൈലറ്റും മരിച്ചു; വധുവിന് പരുക്ക്.

​അറ്റ്ലാന്റ:   ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മുവാറ്റുപുഴ  കടുവാക്കുഴി  ഫിജി - ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജി, 26,  ഹെലികോപ്റ്ററിന്റെ പൈലറ്റ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.  

മെയ് 29 വെള്ളിയാഴ്ച രാത്രി 10:30-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.  (മെയ് 29) ആയിരുന്നു ഡേവിന്റെയും,  ജെസ്‌നിയുടെയും വിവാഹം.

വിവാഹച്ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച റോബിൻസൺ R66 (Robinson R66) ഹെലികോപ്റ്ററാണ് തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന്റെ ആഘാതത്തിൽ വരൻ ഡേവും ഹെലികോപ്റ്റർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ വധു ജെസ്‌നി നിലവിൽ ചികിത്സയിലാണ്.

അപകടവിവരമറിഞ്ഞ് ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇഎംഎസ് (EMS) യൂണിറ്റുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപമാണ് അപകടമുണ്ടായത്.

സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂ ടെസ്റ്റമെന്റ് ചർച്ച് അംഗങ്ങളാണ് അപകടത്തിൽപ്പെട്ട കുടുംബം. പരേതനായ പാസ്റ്റർ ദെസ്തോസ് ചെറിയാന്റെ മകന്റെ ഭാര്യയുടെ അനിയത്തിയുടെ മകനാണ് മരണപ്പെട്ട ഡേവ് ഫിജി. വിവാഹദിനത്തിൽ തന്നെ സംഭവിച്ച ഈ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് അറ്റ്ലാന്റയിലെ മലയാളി സമൂഹവും ബന്ധുക്കളും.

NB: This information is preliminary, and details may change as the situation evolves.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക