
തളിരിലകളിൽ മുത്തംവച്ചു
തലോടിയാകുളിർകാറ്റിൽ
താളം തെറ്റിയാശിഖരങ്ങൾ
തോളിലേറ്റി നിന്നാ പൂമരം
ആകാശത്തിന് വെള്ളിമേഘങ്ങളെ
ആശിച്ചുനിന്നൊരാ ശിഖരങ്ങൾ
ആഗതമീ വസന്തത്തിൻ
ആശ്ലേഷത്തിനായ് കൊതിച്ചുനിന്നു
വസന്തത്തിന്നാശ്ലേഷത്താൽ
നാണിച്ചു നിന്നൊരാ ശിഖരങ്ങൾ
പുഷ്പിണിയായന്നൊരു പുലരിയിൽ
പുഞ്ചിരിയോടെ കുണുങ്ങിനിന്നു
പൂഞ്ചോല നൽകുമാ തളിരിലകൾ
പൂമണം പേറുമാ ശിഖരങ്ങൾ
പുഞ്ചിരി തൂകുമാ പൂമരം
പാഴായി തോന്നി ചിലർക്ക്
മൂർച്ചയേറിയ വാളിന്റെ
ക്രൂരമാം പല്ലുകൾക്കിരയായാപൂമരം
വേദനയോടെ വീണതു
ഖേദമോടെ ഞാൻ നോക്കിനിന്നു
തളിരിലകൾ തിങ്ങിയാശിഖരങ്ങൾ
അവിടെല്ലാം തളർന്നു വീണപ്പോൾ
ഒരമ്മതൻ വൃണിത ഹൃദയ
മാ മരച്ചുവട്ടിൽ ഞാൻ കണ്ടു
അടർന്നു വീണൊരാ പൂവിതളുകളുടെ
അടക്കിപ്പിടിച്ച വിതുമ്പൽ
അവിടെല്ലാം നിറഞ്ഞുനിന്നത്
മൂകയായ് ഞാൻ കേട്ടുനിന്നു
നിഷ്കളങ്കമീ തളിരിലകൾ
നിസ്വാർത്ഥമീ പൂമരം
പിന്നെന്തിനീ ദ്രോഹം മനുഷ്യാ
പാവമീ പൂമരത്തോട്.
മരങ്ങൾ ഭൂമിയുടെ ശ്വാസമാണ്,
തളിരുകൾ ജീവിതത്തിന്റെ പ്രതീക്ഷ.
നാളെയുടെ തലമുറയ്ക്കായി
മരങ്ങളെ സ്നേഹിക്കാം, സംരക്ഷിക്കാം.