Image

ന്യൂ ജേഴ്‌സി കോൺഗ്രസ് ഡിസ്‌ട്രിക്‌ട് 7ൽ ഡെമോക്രാറ്റ് ടിന ഷായ്ക്കു മുന്നേറ്റമെന്നു സർവേ (പിപിഎം)

Published on 30 May, 2026
ന്യൂ ജേഴ്‌സി കോൺഗ്രസ് ഡിസ്‌ട്രിക്‌ട് 7ൽ ഡെമോക്രാറ്റ് ടിന ഷായ്ക്കു മുന്നേറ്റമെന്നു സർവേ (പിപിഎം)

ന്യൂ ജേഴ്‌സി കോൺഗ്രസ് ഡിസ്‌ട്രിക്‌ട് 7ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഡോക്ടർ ടിന ഷാ ഇപ്പോഴത്തെ കോൺഗ്രസ് അംഗമായ റിപ്പബ്ലിക്കൻ ടോം കീന് എതിരെ മുന്നിട്ടു നിൽക്കുന്നുവെന്നു സർവേ. മെയ് 24-26നു സെഡ് റ്റു എ റിസർച് 430 പേരെ പങ്കെടുപ്പിച്ചു നടത്തിയ സർവേയിൽ ഇന്ത്യൻ വംശജയായ ഫിസിഷ്യന് 46-43 ലീഡ് ഉണ്ട്.

രണ്ടാമതൊരു സർവേ അതേ ഗ്രൂപ്പ് സ്ഥാനാർഥികളുടെ വ്യക്തിവിവരങ്ങൾ അവതരിപ്പിച്ചു നടത്തിയപ്പോൾ ഷായുടെ ലീഡ് 49-43 ആയി ഉയർന്നു. 
സ്വതന്ത്ര വോട്ടർമാർക്കിടയിൽ ഷായുടെ ലീഡ് 50-34 ആണ്.

കീനിന്റെ കോൺഗ്രസിലെ പ്രവർത്തനത്തെ അംഗീകരിക്കുന്നത് 32% പേർ മാത്രം; 50% പേർ എതിർക്കുന്നു.

പ്രസിഡന്റ് ട്രംപിനെ 56% വോട്ടർമാർ തള്ളിക്കളയുന്നു എന്നതാണ് സർവേയുടെ മറ്റൊരു കണ്ടെത്തൽ. റിപ്പബ്ലിക്കൻ സ്ഥാനാർഥി എന്തു കൊണ്ടും വലിയ പ്രശ്നത്തിൽ ആണെന്നു സർവേ സംഘടിപ്പിച്ച 314 ആക്‌ഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ എറിക് പോല്യാക് പറഞ്ഞു. "ആളുകൾ സ്ഥാനാർഥികളെ കൂടുതൽ അറിയുമ്പോൾ അദ്ദേഹത്തിന്റെ നില കൂടുതൽ ദയനീയമാവും."  

റാഹ്‌വെ ഹോസ്പിറ്റലിൽ ഐ സി യു ഫിസിഷ്യനായ ഷായുടെ പ്രവർത്തനത്തെ കുറിച്ച് ജനങ്ങൾക്ക് ഏറെ മതിപ്പുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നു യുഎസ് പ്രസിഡന്റുമാരുടെ കീഴിൽ മുൻ സൈനികരുടെ ആരോഗ്യ രക്ഷാ ഉപദേഷ്ടാവും ആയിരുന്നു ഷാ.

Tina Shah leads NJ-07 race: Poll

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക