Image

തമിഴ് നടൻ അജിത് കുമാറിന്‍റെ അമ്മ അന്തരിച്ചു

Published on 30 May, 2026
തമിഴ് നടൻ അജിത് കുമാറിന്‍റെ അമ്മ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അജിത്കുമാറിന്‍റെ അമ്മ മോഹിനി മണി അന്തരിച്ചു. 85 വയസായിരുന്നു. ശനിയാഴ്ച രാവിലെയോടെ ചെന്നൈയിൽ വച്ചായിരുന്നു അന്ത‍്യം. വാർദ്ധക‍്യസഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നുവെന്നാണ് വിവരം.

വിവിധ തമിഴ് മാധ‍്യമങ്ങൾ നടന്‍റെ അമ്മയുടെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് ലോകത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നിലവിൽ ദുബായിലുള്ള അജിത് ചെന്നൈ പാലവാക്കത്തുള്ള വീട്ടിലേക്ക് ഉടനെ തിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക