
നയാഗ്ര മേഖലയിലെ സെന്റ് കാതറൈനിൽ മേയ് 15നു കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനി വിധി കൽപേഷ്കുമാർ മേഘയുടെ (23) മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ടൊറോന്റോയിലെ ഇന്ത്യൻ കോൺസലേറ്റ് സഹായം വാഗ്‌ദാനം ചെയ്തു. മേഘയുടെ മരണത്തിൽ കുടുംബത്തെ കോൺസലേറ്റ് അനുശോചനം അറിയിച്ചു.
എല്ലാ സഹായവും നൽകുന്നുണ്ടെന്നു കോൺസലേറ്റ് എക്‌സിൽ പറഞ്ഞു.
സെന്റ് കാതറൈനിൽ ലെയ്ക്ക്ഷോർ റോഡിനും ലേയ്ക്ക് സ്ട്രീറ്റിനും സമീപത്തെ വീട്ടിൽ മരിച്ച നിലയിലാണ് പോലീസ് മേഘയെ കണ്ടെത്തിയത്. വീട്ടിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു പുരുഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരവാസിയായ ജോഷ്വ സെന്റ് ഒമർ (40) എന്നയാളുടെ മേൽ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.
മേഘ നാലു വർഷമായി കാനഡയിൽ ആയിരുന്നുവെന്നു ഗുജറാത്തിലെ ആനന്ദിൽ പിതാവ് പറഞ്ഞു. "ലഹരി വിൽക്കുന്ന ഒരാൾ പണം വാങ്ങാൻ മേഘയുടെ വീട്ടിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വഴക്കുണ്ടായി, അവൾ പണം കൊടുക്കാൻ വിസമ്മതിച്ചു. അയാൾ അവളെ കത്തിയെടുത്തു കുത്തി," അദ്ദേഹം പറഞ്ഞു.
മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു.
Remains of Indian killed in Canada to be flown