
തമിഴ് സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് സൂര്യ- ആര്‍.ജെ. ബാലാജി ചിത്രം കറുപ്പ്. ചിത്രം ആഗോളതലത്തില്‍ 300 കോടി കളക്ഷന്‍ പിന്നിട്ടു. നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക പോസ്റ്ററും അവര്‍ പുറത്തിറക്കി. തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷനാണിത്. സൂര്യയുടെ 300 കോടി കളക്ഷന്‍ നേടിയ ആദ്യചിത്രം എന്ന ഖ്യാതിയും കറുപ്പ് സ്വന്തമാക്കി. ചിത്രം കേരളത്തിലും ഗംഭീര കളക്ഷനാണ് നേടുന്നത്.
ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മാസ് ഘടകങ്ങളാല്‍ സമ്പന്നമായ സമ്പൂര്‍ണ്ണ ആക്ഷന്‍ എന്റര്‍ടെയ്നറായി പ്രേക്ഷകര്‍ക്ക് വലിയ ആഘോഷാനുഭവം തിയേറ്ററില്‍ സമ്മാനിക്കുക്കയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്.