Image

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

അനശ്വരം മാമ്പിള്ളി Published on 29 May, 2026
എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ;  ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ  നാളെ (ശനി) ഡാളസിൽ ഏകദിന സെമിനാർ  സംഘടിപ്പിക്കുന്നു.  ഗാർലൻഡ്   ബെൽറ്റ്‌ ലൈൻ റോഡിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളിൽ  ശനിയാഴ്ച രാവിലെ 8:30 മുതൽ 5 മണി വരെയാണ് പ്രോഗ്രാം.

സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി എസ്സെൻസ് ഗ്ലോബലിൻ്റെ കോ- ഓർഡിനേറ്റേഴ്‌സ് അറിയിച്ചു. സെമിനാറിൽ പ്രൊഫ. പി. ജെ ജോസഫ് (അറ്റു പോകാത്ത ഓർമ്മകൾ) മുഖ്യ പ്രഭാഷണം നടത്തും.

ജെയിംസ് കുരീക്കാട്ടിൽ, തമ്പി ആന്റണി, പാസ്റ്റർ  ഷിബു പീടിയേക്കൽ  എന്നിവർ പ്രഭാഷണം നടത്തുന്നതാണ്. കൂടാതെ ഡോ. ഷാ സുൽത്താൻ, രൂപ നായർ, ജോബോയ് തോംസൺ, ഡോ. അനുപാ റോഷൻ, ജയൻ മനോൽ, സുജിത് സുരേന്ദ്രൻ, അജയ് മുരളീധരൻ എന്നിവർ പങ്കെടുക്കുന്ന  പാനൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.

📞 കൂടുതൽ വിവരങ്ങൾക്ക്: 832 469 1905, 720 483 5633

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ;  ജോസഫ് മാഷ് മുഖ്യാതിഥി
എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ;  ജോസഫ് മാഷ് മുഖ്യാതിഥി
Join WhatsApp News
മാർക്കോസ് എസ് 2026-05-30 02:59:54
എസൻസ് ഗ്ലോബൽ സമ്മേളനത്തിൽ കുറച്ചൊക്കെ എസ്സൻസും, കൂട്ടത്തിൽ കുറച്ച് സെൻസും കാണണം കേട്ടോ. ഒരുമാതിരി സെൻസ് ഉള്ളവരെ ആണ്, പ്രസംഗിപ്പിക്കേണ്ടത്. sense ഇല്ലാത്തവരെയും, കൂലി കൊടുത്ത് മറ്റുള്ളവരെക്കൊണ്ട് എഴുതിപ്പിക്കുന്നവരെയും കേറ്റി പ്രസംഗിപ്പിച്ചാൽ, അവർ ചോദ്യങ്ങൾ വരുമ്പോൾ നിന്ന് വിയർക്കും. ചുമ്മാ അവസരവാദികളെയും, വെറും പൊങ്ങി മാത്രം നടക്കുന്നവരെയും ഒക്കെ പൊക്കിപ്പിടിച്ച് മുഖ്യാതിഥികളായി പ്രതിഷ്ഠിക്കുന്നത് പരിപാടികൾക്ക് ഭംഗം വരുത്തും. TJ ജോസഫ് സാറിനെ സുരക്ഷിതമായി നാട്ടിലേക്ക്, ബുദ്ധിമുട്ടിക്കാതെ അയക്കുകയും വേണം. നല്ല ചിന്തകരെയും, സംഗതികൾ അടുക്കും ചിട്ടയും ഒക്കെയായി തീപ്പൊരി മാതിരി അവതരിപ്പിക്കാൻ കഴിവ് ഉള്ളവരെ കൂവി ഇറക്കരുത്. വേറൊരു കാര്യം, അവിടത്തെ, LANA, PUNA, FOKANA, FOMA, KLS ഒക്കെ ഉണ്ടല്ലോ. അവർക്കും മീതെ പറന്നു പോകരുത് കേട്ടോ?. എന്നാൽ നാളെ Essence വച്ച് കാണാം. ഒരു വെളുത്ത ഷർട്ട് ധരിച്ച് ഞാൻ മുൻനിരയിൽ തന്നെ കാണും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക