Image

ജയറാം-ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയിലർ പുറത്ത്

Published on 29 May, 2026
ജയറാം-ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയിലർ പുറത്ത്

ജയറാം-ഉർവശി താരജോഡികൾ വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ആകാംക്ഷയിലാഴ്ത്തുകയും ചെയ്യുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. കോമഡിയും സസ്പെൻസും ത്രില്ലും കുടുംബബന്ധങ്ങളും വൈകാരികതയും ഇഴചേർന്ന ഒരു പക്കാ ക്രൈം കോമഡി ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ജൂൺ 5-ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പ്രശസ്ത സംവിധായകൻ പാണ്ഡിരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം കുമരൻ പ്രൊഡക്ഷൻസിന്റെയും പസംഗ ഫിലിംസിന്റെയും ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക