Image

മാത്യു തോമസിന്റെ ‘സുഖമാണോ സുഖമാണ്’ ഇനി ഒടിടിയിൽ

Published on 29 May, 2026
മാത്യു തോമസിന്റെ ‘സുഖമാണോ സുഖമാണ്’ ഇനി ഒടിടിയിൽ

മാത്യു തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ ‘സുഖമാണോ സുഖമാണ്’ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറാണ്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കൂടാതെ സ്ഫടികം ജോർജ്, നോബി മാർക്കോസ്, മണിക്കുട്ടൻ, അഖിൽ കവലയൂർ തുടങ്ങിയ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക