
ന്യൂ യോര്‍ക്ക് : ഫൊക്കാന കണ്‍വെന്‍ഷന്‍ അമേരിക്കയിലെ ഒരു മാമാങ്ക വേദിയാവുകയാണ്. 2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ പെന്‍സില്‍വേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടന്‍സിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടക്കുമ്പോള്‍ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയോ ചരിത്രത്തില്‍ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കണ്‍വെന്‍ഷനാണ് സാക്ഷിയാകുവാന്‍ പോകുന്നത്.
ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരളാ ഗവര്‍ണര്‍, ന്യൂ ജേഴ്സി ഗവര്‍ണ്ണര്‍, പദ്മാ വിഭൂഷണ്‍ അടൂര്‍ ഗോപലകൃഷ്ണന്‍, പദ്മ ശ്രീ എം. എ. യൂസഫലി, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, കേരളത്തിലെ മന്ത്രിമാര്‍ , MP, MLA മാര്‍ പ്രമുഖ സിനിമ താരങ്ങള്‍ ആയ നവ്യ നായര്‍, അന്നാ ബെന്‍, പ്രൊഫ . ഗോപിനാഥ് മുതുകാട്, നദിഷാ, തുടങ്ങി നിരവധി പ്രമുഖര്‍ സാക്ഷ്യം വഹിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും നിരവധി വിശിഷ്ടവെക്തികള്‍ പങ്കെടുക്കുന്നു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് : രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ ആണ് ഈ കണ്‍വെന്‍ഷനില്‍ അരങ്ങേറുന്നത്. ഗിന്നസ് ലോക റെക്കോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഈ സംരംഭം എങ്ങനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താം എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.
മോഹിനിയാട്ടത്തില്‍ ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടുവാന്‍ ഫൊക്കാന ഈ കണ്‍വെന്‍ഷനില്‍ ശ്രമിക്കുന്നത്. കേരളത്തിന് പുറത്തു ഇത് ആദ്യമായിരിക്കും മോഹിനിയാട്ടത്തില്‍ ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ശ്രമിക്കുന്നത്. ഏകദേശം 1000 ത്തില്‍ അധികം നര്‍ത്തകികള്‍ പ്രമുഖ ഡാന്‍സ് ടീച്ചര്‍ ആയ ഗുരു ബീനാ മേനോന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പ്രമുഖ ഡാന്‍സ് ഗുരുക്കന്മാരെ ഉള്‍പ്പെടുത്തി നടത്തുന്ന ഈ പ്രോഗ്രാം വിസ്മയം ആകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ഒരേ മോഹിനിയാട്ട വേഷത്തില്‍ 1000 ത്തില്‍ അധികം മങ്കമാര്‍ മയകാഴ്കള്‍ ഒരുക്കുബോള്‍ അമേരിക്കയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ നാം ഒരു ചരിത്രം കൂടി രചിക്കുകയാണ്.

''FOKANA Mega Chenda - Panchari Melam Guinness World Record Attempt': ചെണ്ടമേളത്തിന്റെ തനിമയും കേരളീയ പാരമ്പര്യത്തിന്റെ ആത്മാവും ഒരു തരി പോലും നഷ്ടപ്പെടാതെ, പഞ്ചാരി മേളത്തില്‍ അമേരിക്കയില്‍ ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡു കുറിക്കുബോള്‍ പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ കഴിയും.
500 ല്‍ അധികം ചെണ്ട വിദ്യാന്‍മാര്‍ കേരളത്തിന്റെ അഭിമാനമായ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെയും കലാമണ്ഡലം ശിവദസിന്റെയും നേതൃത്വത്തില്‍ കേരളാ തനിമയോട് ഒരേ വേഷത്തില്‍, ഒരേ താളം തീര്‍ക്കുമ്പോള്‍ ഈ മഹാസംരംഭം ഒരു റെക്കോര്‍ഡിനായുള്ള പരിശ്രമം മാത്രമല്ല മലയാളിയുടെ ഹൃദയമിടിപ്പായ ചെണ്ടമേളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഫൊക്കാനയുടെ ആത്മാര്‍ഥമായ പരിശ്രമത്തിന്റെ ഭാഗം കൂടിയാണ്. ഇതും ലോക റൊക്കോഡ് നേടും എന്ന കാര്യത്തില്‍ യാതൊരുസംശയവും ഇല്ല.
ഫൊക്കാനയുടെ ആദ്യദിവസം പ്രൊഫ . ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് ഷോ :
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍പ് അഴിച്ചുവെച്ച ഇന്ദ്രജാലക്കാരനന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കല്‍ കൂടി അണിയുന്നു. മാജിക്കില്‍ ആയിരങ്ങളെ അതിശയിപ്പിച്ച് മാജിക്കിന്റെ വിസ്മയത്തിലോകത്ത് നമ്മെ കൊണ്ടെത്തിക്കുന്ന മുതുകാടിന്റെ മാജിക് വിസ്മയം വീണ്ടും പ്രവാസി മലയാളികള്‍ക്കയി ഫൊക്കാന കണ്‍വെന്‍ഷനില്‍ അരങ്ങേറുമ്പോള്‍ അദ്ദേഹത്തിന്റെ ജാലവിദ്യകള്‍ ഒരിക്കല്‍ കൂടി കണ്ടും, അനുഭവിച്ചും അറിയുവാനുള്ള അവസരമാണ് ലഭിക്കുന്നത്.
ഫൊക്കാന ഫിലിം അവാര്‍ഡ് നൈറ്റ് :
ഫൊക്കാന കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തിന് ശേഷം നടത്തുന്ന ഫൊക്കാനാ ഫിലിം അവാര്‍ഡ് ഈ കണ്‍വെന്‍ഷന്റെ ഒരു ഹൈലൈറ്റ് കൂടിയാണ്. കേരളത്തിലെ സിനിമാ മേഖലയില്‍ നിന്നും പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ഈ അവാര്‍ഡ് നൈറ്റില്‍ നവ്യ നായര്‍, സിദ്ധിക്ക്, അന്നാ ബെന്‍, നാദാര്‍ഷ തുടങ്ങി ഒരു ഡസനില്‍ അധികം സിനിമ താരങ്ങള്‍ പെങ്കെടുക്കുന്നു.
കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം അമേരിക്കയിലെ പ്രമുഖ കലാകാരന്‍മാരെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന ഈവനിങ് ഷോ അമേരിക്കയിലെ നമ്മുടെ ടാലന്റുകളെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് നടത്തുന്നത്. നമ്മുടെ ഇടയില്‍ വളരെ അധികം കഴിവുകള്‍ ഉള്ള കലാകാരമാര്‍ ഉണ്ട് അവര്‍ക്ക് അവസരം ഒരുക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.
ഫൊക്കാന കണ്‍വെന്‍ഷന്റെ തുടക്കം ചെണ്ടയിലുടെ വിസ്മയം തീര്‍ക്കുന്ന പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ നേതൃത്വത്തില്‍ 200 പേരുടെ പഞ്ചാരിമേളത്തോടെയുള്ള പ്രൊസഷനോട് തുടങ്ങുന്ന കണ്‍വെന്‍ഷന്‍ സുഹൈഡ് കുക്കുവിന്റെ നേതൃത്വത്തില്‍ 100 ല്‍ അധികം ഡാന്‍സേഴ്സിന്റെ ഓപ്പണിങ് ഡാന്‍സ് കണ്‍വെന്‍ഷനെ അവസ്മരണീയമാക്കും.
ഓഗസ്റ്റ് 7 രാവിലെ 8 മണിക്ക് ഫൊക്കാനയുടെ ജനറല്‍ ബോഡിയും അതിന് ശേഷം ഫൊക്കാന ഇലക്ഷന്‍ പ്രോസസ്സ് , ഫൊക്കാന യൂത്ത് ഫെസ്റ്റിവല്‍ , സ്‌പെല്ലിങ് ബി കോമ്പറ്റീഷന്‍, സാഹിത്യ സമ്മേളനം, സാഹിത്യ അവാര്‍ഡുകള്‍, മീഡിയ സെമിനാര്‍, ഹെല്‍ത്ത് സെമിനാര്‍, ചട്ടുകളി മത്സരം, മിസ്റ്റര്‍ മെന്‍, മലയാളീ മങ്ക എന്നീ പരിപാടികളും അരങ്ങേറും.
ഓഗസ്റ്റ് 8ന് രാവിലെ മുതല്‍ ഫൊക്കാനയുടെ പ്രീസ്റ്റീജിസ് പ്രോഗ്രമായ മിസ്സ് ഫൊക്കാന, അമേരിക്കയിലെ പ്രമുഖ ബിസ്സിനെസ്സ് കരോടൊപ്പം ബിസിനസ്സ് മീറ്റിങ്ങ് ആന്‍ഡ് ലഞ്ച് വിത്ത് പദ്മ ശ്രീ എം. എ . യൂസഫലി. മൂന്നുമണിമുതല്‍ പഞ്ചാരിമേളത്തില്‍ ഗിന്നസ്സ് റെക്കോര്‍ഡ്, 4 മണി മുതല്‍ മോഹിനിയാട്ടത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്. 6 മണി മുതല്‍ ഫൊക്കാന കണ്‍വെന്‍ഷന്‍ ക്ലോസിങ് സെറിമണി. അതിന് ശേഷം ഫൊക്കാന ഫിലിം അവാര്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ അങ്ങനെയങ്ങനെ കണ്‍വെന്‍ഷനെ വര്‍ണ്ണാഭമാക്കാന്‍ ഒട്ടനവധി പരിപാടികളാണ് തയ്യാറെടുക്കുന്നത്.
ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കണ്‍വെന്‍ഷന് എട്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ റിസര്‍വ് ചെയ്ത റൂമുകള്‍ എല്ലാം തന്നെ സോള്‍ഡ് ഔട്ട് ആകുന്നത്. ഇപ്പോഴും രജിസ്റ്റര്‍ ചെയ്യുവാന്‍ വളരെ അധികം ആളുകള്‍ മുന്നോട്ട് വരുന്നുണ്ട്. റൂമുകളുടെ അപര്യാപ്തയാണ് കൂടുതല്‍ രെജിസ്‌ട്രേഷനുകള്‍ക്ക് തടസമാകുന്നത്. എങ്കിലും 4000 അധികം ആളുകളെ ഈ കണ്‍വെന്‍ഷനില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഫൊക്കാനാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഇത് ഫൊക്കാനയുടെ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ വാട്ടര്‍ പാര്‍ക്കുകളില്‍ ഒന്നായ കല്‍ഹാരി റിസോര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ അരങ്ങേറുമ്പോള്‍ ഈ ചരിത്ര സംഗമത്തിന് ഭാഗമാകുവാനും ഇത് അനുഭവിച്ചു അറിയുവാനും നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.
ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നതിനോടൊപ്പം, ഇന്നുവരെ അമേരിക്കയിലെ ഒരു പ്രവാസി സംഘടനകളോ, മതസംഘടനകളോ കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്ത തരത്തിലുള്ള ഒരു കണ്‍വെന്‍ഷന്‍ ആയിരിക്കും ഇത്. ഈ ചരിത്ര നിമിഷത്തില്‍ ഇതില്‍ പങ്കാളിയാകുമ്പോള്‍ നിങ്ങളും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഈ ചരിത്രമുഹൂര്‍ത്തത്തെ നമുക്ക് വണ്ണാഭമാക്കാം ....