Image

ധോണിയുടെ ഭാര്യ ഓടിവന്ന് കാലില്‍ വീണു, മകള്‍ ഉറങ്ങുന്നത് സിനിമയിലെ പാട്ട് കേട്ടാണെന്ന് പറഞ്ഞു: ജയറാം

Published on 29 May, 2026
ധോണിയുടെ ഭാര്യ ഓടിവന്ന് കാലില്‍ വീണു, മകള്‍ ഉറങ്ങുന്നത് സിനിമയിലെ പാട്ട് കേട്ടാണെന്ന് പറഞ്ഞു: ജയറാം

തന്നെ കാണാന്‍ ക്രിക്കറ്റ് താരം ധോണിയുടെ ഭാര്യ വന്ന കഥ പറഞ്ഞ് നടന്‍ ജയറാം. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ ഐപിഎല്‍ മത്സരം കാണാനെത്തിയപ്പോഴാണ് സാക്ഷി ജയറാമിന്റെ അടുത്തേയ്ക്ക് ഓടിവന്നത്.

ഓടിവന്ന് അവര്‍ തന്റെ കാലില്‍ വീണ് തൊഴുതെന്നും ജയറാം പറഞ്ഞു. തന്റെ പുതിയ ചിത്രമായ പരിമള ആന്‍ഡോ കോയുടെ പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അവര്‍.

ഒരാഴ്ച മുന്‍പാണ് സംഭവം. ചെന്നൈയില്‍ ഐപിഎല്‍ കാണാന്‍ പോയതായിരുന്നു. ഞാന്‍ എന്റെ സീറ്റിലിരിക്കുമ്പോള്‍ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാന്‍ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവര്‍ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവര്‍ എന്റെ കാലില്‍ വീണു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു.

ഞാന്‍ അമ്പരന്നുപോയി. വേറെ ആരോ ആണെന്ന് വിചാരിച്ച് എന്റെ കാലില്‍ വീണതാണോ എന്ന് സംശയിച്ചു. പക്ഷേ അവര്‍ക്ക് എന്നെ അറിയാമായിരുന്നു. അവരുടെ ആയ ഒരു മലയാളിയായിരുന്നു. അവര്‍ ധോണിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് ഞാനഭിനയിച്ച അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സ്ഥിരമായി പാടിക്കൊടുക്കാറുണ്ടായിരുന്നു. ആ പാട്ടുകേട്ടാണ് ആ കുഞ്ഞ് ഉറങ്ങിയിരുന്നത്. ജയറാമിന്റെ വാക്കുകള്‍.

20 വര്‍ഷങ്ങള്‍ക്കുശേഷം ജയറാമും ഉര്‍വശിയും നായകനും നായികയുമായി എത്തുന്ന ചിത്രമാണ് പരിമളം ആന്‍ഡ് കോ. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യോഗി ബാബു, മിഷ്‌കിന്‍, സാന്‍ഡി, സഞ്ജനാ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രം ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക