Image

രണ്‍വീര്‍ സിങ്ങിനെതിരായ വിലക്ക് 'ധുരന്ധറി'ന് നേരെയുള്ള ഗൂഢാലോചനയുടെ ഭാഗം: ശോഭാ ഡേ

Published on 29 May, 2026
 രണ്‍വീര്‍ സിങ്ങിനെതിരായ വിലക്ക് 'ധുരന്ധറി'ന് നേരെയുള്ള ഗൂഢാലോചനയുടെ ഭാഗം: ശോഭാ ഡേ


ഡോണ്‍ 3 എന്ന ചിത്രത്തില്‍ നിന്ന് നടന്‍ രണ്‍വീര്‍ സിങ് അപ്രതീക്ഷിതമായി പിന്‍മാറിയതിന് പിന്നാലെയുണ്ടായ കോലാഹലങ്ങളിലാണ് ബോളിവുഡ്. രണ്‍വീര്‍ സിങിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്.ഡബ്ല്യൂ. ഐ.സി.ഇ) രണ്‍വീര്‍ സിങ്ങുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്. അതേസമയം നിലവിലുള്ള ഡോണ്‍ 3 തര്‍ക്കത്തിന്റെ മറവില്‍ രണ്‍വീറിനും ധുരന്ധര്‍ സംവിധായകന്‍ ആദിത്യ ധറിനുമെതിരേ ഒരു ''വൃത്തികെട്ട ഗൂഢാലോചന'' രൂപപ്പെടുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് എഴുത്തുകാരിയായ ശോഭ ഡെ അഭിപ്രായപ്പെട്ടു.

ഈ തര്‍ക്കം രണ്‍വീര്‍ കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ചുകൊണ്ട് ശോഭാ ഡെ വ്യാഴാഴ്ച ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ചലച്ചിത്ര സംഘടനയുടെ സമീപകാല നീക്കം രണ്‍വീറിനെ മാത്രമല്ല, ചലച്ചിത്ര പ്രവര്‍ത്തകന്‍ ആദിത്യ ധറിനെയും അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ സ്‌പൈ-ത്രില്ലര്‍ ഫ്രാഞ്ചൈസിയായ ധുരന്ധറിന് പിന്നിലെ അണിയറപ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ള ഒരു ''വൃത്തികെട്ട ഗൂഢാലോചന''യുടെ ഭാഗമാണെന്ന് തോന്നുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു.


ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശോഭ ഡെ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. രണ്‍വീര്‍ സിംഗിനെതിരെയുള്ള നടപടിയെ ഡല്‍ഹി ജിംഖാന ക്ലബ്ബ് വിവാദത്തോടാണ് അവര്‍ ഉപമിച്ചത്. ഈ വിഷയങ്ങള്‍ അധികാരവും നിയന്ത്രണവും സ്ഥാപിക്കാനും, അമിതാവകാശങ്ങള്‍ ഉണ്ടെന്ന് കരുതുന്നവരെ പാഠം പഠിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും അവര്‍ പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക