Image

അന്‍സിബയുടെ പരാതിയില്‍ ഇനി പ്രതികരിക്കാനില്ല: ശ്വേതാ മേനോന്‍

Published on 29 May, 2026
അന്‍സിബയുടെ പരാതിയില്‍ ഇനി പ്രതികരിക്കാനില്ല: ശ്വേതാ മേനോന്‍

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ഇനി പ്രതികരിക്കാനില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍. അമ്മയിലെ വിഷയങ്ങളെക്കുറിച്ച് ഈനി കൂടുതല്‍ സംസാരിക്കാനില്ല. സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ സംഘടനയില്‍ത്തന്നെ തീര്‍ക്കുമെന്നും ശ്വേത വ്യക്തമാക്കി.

രണ്ട് പരാതികളാണ് അന്‍സിബ നല്‍കിരിക്കുന്നത്. നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറയിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ ആഭ്യന്തര വകുപ്പിനും പോലീസിനും നല്‍കിയ പരാതിയാണ് ഇതില്‍ ആദ്യത്തേത്. ടിനി ടോമിനെതിരെ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നല്‍കിയ പരാതിയാണ് മറ്റൊന്ന്. ലക്ഷ്മിപ്രിയ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ 
വിളിപ്പിച്ചപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് എസ്.ഐ അപമാനിച്ചു എന്നാണ് അന്‍സിബ ആഭ്യന്തര വകുപ്പില്‍ നല്‍കിയ പരാതിയിലുള്ളത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക