Image

വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി

Published on 29 May, 2026
വിദ്യാര്‍ത്ഥിനികള്‍ക്ക്  മൂന്ന് ദിവസം ആര്‍ത്തവ അവധി

 

തിരുവനന്തപുരം: തന്റെ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനം പൂര്‍ണ്ണമായൂം സ്ത്രീ സൗഹൃദമായിരിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കും. പഠനത്തെ ബാധിക്കാത്ത വിധത്തില്‍ ആയിരിക്കും അവധി. ഒന്നാം പിണറായി സര്‍ക്കാരില്‍ ആര്‍ത്തവ അവധിക്കുള്ള സബ്മിഷന്‍ കെ.എസ് ശബരിനാഥ് അവതരിപ്പിച്ചുവെങ്കിലും അത്തരം തീരുമാനങ്ങള്‍ക്ക് തുല്യതയ്ക്ക് എതിരാണെന്ന് കാണിച്ച് സര്‍ക്കാര്‍ തള്ളുകയായിരുന്നു.

ഐടി സ്ഥാപനങ്ങളില്‍ മികച്ച ഡേ കെയര്‍ സംവിധാനം കൊണ്ടുവരും. ഗുണനിലവാരമുള്ള കുടിവെള്ളം എല്ലാവര്‍ക്കും ഉറപ്പാക്കും. 

ആദിവാസി ഭൂ നിയമത്തിലെ ആശയക്കുഴപ്പം മാറ്റുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഭവന പദ്ധതി നടപ്പാക്കും. 
പട്ടികജാതി/പട്ടിക വര്‍ഗ സാന്നിധ്യം കുറവുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രത്യേക റിക്രൂട്ട്‌മെന്റ്.

വഖഫ് ആധുനികവത്കരിക്കും. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പട്ടയം ഉപാധിരഹിതരമാക്കും.

ബൈപ്പാസുകള്‍ നാലുവരിയാക്കും. ഭൂമി സംബന്ധിച്ച കാര്യങ്ങള്‍ ഡിജിറ്റല്‍ ആക്കും. പട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി.

വയോജന സൗഹൃത പദ്ധതികള്‍ നടപ്പാക്കും. ഡിമെന്‍ഷ്യ സെന്ററുകള്‍. കൊണ്ടുവരും. 

അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ കൊണ്ടുവരും.

ശാസ്ത്രബോധം വര്‍ധിപ്പിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സയന്റിഫിക് സെന്റര്‍.

വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താന്‍ ലാന്‍ഡ് ബാങ്ക് കൊണ്ടുവരും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക