Image

കലർപ്പില്ലാത്ത രുചിഭേദങ്ങളുടെ നിറസാന്നിധ്യമായി 'ഇന്ത്യാ ഗേറ്റ്'

സജി പുല്ലാട്. Published on 29 May, 2026
കലർപ്പില്ലാത്ത രുചിഭേദങ്ങളുടെ നിറസാന്നിധ്യമായി 'ഇന്ത്യാ ഗേറ്റ്'

ഹൂസ്റ്റൺ: മിസോറി സിറ്റിയുടെ ഹൃദയഭാഗത്ത് (2040 FM 1092, Suite 100) 'ഇന്ത്യാ ഗേറ്റ്' (I G)ഗ്രോസേർസ്, ബേക്കറി, റെസ്റ്റോറൻറ് എന്ന സ്ഥാപനം മലയാളികളുടെ ഭക്ഷണ ചാതുര്യത്തെ തൊട്ടറിഞ്ഞുകൊണ്ട് തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

വൈവിധ്യമാർന്ന മധുര പലഹാരങ്ങൾ, ഫ്രഷ് ജ്യൂസ്, ജീരകശാലാ ബിരിയാണി (വയനാടൻ കൈമ), ചിക്കൻ കൊത്തു പൊറോട്ട, ബീഫ് കൊത്തു പൊറോട്ട, കപ്പ ബിരിയാണി, മസാല ദോശ, ചട്ടിച്ചോറ്
എന്നിവയോടൊപ്പം മികച്ച ഗുണനിലവാരത്തിൽ ഉച്ചഭക്ഷണവും ഈവനിംഗ് സ്നാക്ക് ബാറും അത്താഴസദ്യയും ഒരുക്കിയിട്ടുണ്ട്.

ഒരേസമയം വിവിധ ആഘോഷങ്ങൾ നടത്താവുന്ന വിധത്തിൽ 60 പേർക്കും, 250ലധികം പേർക്കള്ള സീറ്റിംഗ് കപ്പാസിറ്റിയിൽ പണി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന 12000 അടി വിസ്തീർണ്ണം ഉള്ള ആധുനിക രീതിയിലുള്ള വിശാലമായ പാർട്ടി ഹാൾ,ഒപ്പം ഗ്രോസറി, ബേക്കറി, റസ്റ്റോറൻറ് തുടങ്ങി കേറ്ററിംഗ് സർവീസും ഒരേ കുടക്കീഴിൽ ലഭ്യമാണ്.
കാലത്തിനൊത്ത് രുചിയുടെ വകഭേദങ്ങളിൽ മാറ്റം വരുത്തി സമൂഹത്തിന് ആത്മസംതൃപ്തിയേ കും വിധം 'ലൈവ് കിച്ചൻ' ഐ ജിയുടെ പ്രത്യേകതയാണ്.

പുതിയ സ്വാദ്, പുതിയ അനുഭവം, പുതിയ ആഘോഷവുമായി വിഭവങ്ങളുടെ ഉത്സവത്തിന് തിരശ്ശീല ഉയരുന്നു. കുടുംബസമേതം എത്തൂ, മനസ്സുനിറയും രുചികൾ കാത്തിരിക്കുന്നു.

പാചക കലയിൽ 25 വർഷത്തെ പരിചയസമ്പത്തുള്ള മുഖ്യ ഷെഫ് രാജേഷിനൊപ്പം  പ്രവർത്തിക്കുന്ന വിദഗ്ധരായ പാചകക്കാർ ഐ ജി കിച്ചൺ നിയന്ത്രിക്കുന്നു. കൂടാതെ സമർത്ഥരായ  ന്യൂജെൻ കുട്ടികൾ ഫുഡ് സർവീസിന് നേതൃത്വം നൽകുന്നു.
'ഗ്രാൻഡ് ഓപ്പണിംങ്' ഉടൻ പ്രതീക്ഷിക്കാവുന്ന ഇന്ത്യാ ഗേറ്റ് ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടാകണമെന്നും ഐ ജിയുടെ സാരഥികളായ രഞ്ജിത്ത്,ഷാജി എന്നിവർ അഭ്യർത്ഥിച്ചു.

ഓർഡറുകൾക്കും കൂടുതൽ വിവരങ്ങൾക്കും346 355 TOIG(8644).

 

കലർപ്പില്ലാത്ത രുചിഭേദങ്ങളുടെ നിറസാന്നിധ്യമായി 'ഇന്ത്യാ ഗേറ്റ്'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക