Image

ഇന്ത്യാ കാത്തലിക് അസോസിയേഷൻ ക്യാൻസർ അവബോധന സെമിനാർ നടത്തി

റോയ് ആന്റണി Published on 29 May, 2026
ഇന്ത്യാ കാത്തലിക് അസോസിയേഷൻ ക്യാൻസർ അവബോധന സെമിനാർ നടത്തി

ന്യൂ യോർക്ക് : ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ന്യൂ റോഷലിൽ വച്ചു ക്യാൻസർ ബോധ വൽക്കരണ സെമിനാർ നടത്തി. ടെമ്പിൾ യൂണിവേഴ്സിറ്റി ഫോക്സ് ചേസ് കാൻസർ സെന്ററിന്റെയും ഹണ്ടർ കോളേജിന്റെയും സംയുക്ത സഹകരണത്തോടെ സ്പീച്ചാണ് (SPEECH:Synergistic Partnership for Enhancing Excellence in Cancer Health) പൊതു ജനങ്ങളിൽ ക്യാൻസർ അവബോധം നൽകുന്നതിന് സെമിനാറിനു നേതൃത്വം നൽകുന്നത്.സെമിനാറിൽ അമ്പതിൽ അധികം ആളുകൾ പങ്കെടുത്തു.

പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി മാത്യു ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്നു നടന്ന സെമിനാറിൽ പങ്കെടുത്ത എല്ലാവരും ക്യാൻസറിനെ കുറിച്ചുള്ള തങ്ങളുടെ പ്രാഥമിക അറിവ് പരിശോധിക്കുന്നതിനായി പ്രീ ടെസ്റ്റ്‌ എടുത്തു. തുടർന്ന് ആന്റോ പോൾ MSN, MPH, മിനി റോയ് BSN, CRN , NP, ഷേർലി പ്രകാശ് BSN, ജെനി സോളമൻ BSN എന്നിവരുടെ നേതൃത്വത്തിൽമലാശയ അർബുദവും (Colorectal Cancer) സ്തനാർബുദവും(Breast Cancer) എന്ന വിഷയത്തിൽ ഓഡിയോ വിഷ്വൽ ക്ലാസുകൾ നടന്നു. ക്യാൻസർ രോഗം ഭീതിപ്പെടുത്തുന്നതാണെങ്കിലും നേരത്തെ കണ്ടെത്തിയാൽ പരമാവധി സുഖപ്പെടുത്താനാവുമെന്ന് സെമിനാറിനു ആമുഖമായി മിനി റോയ് NP പറഞ്ഞു.

മലാശയ അർബുദവും (Colorectal Cancer) സ്തനാർബുദവും(Breast Cancer) കൃത്യസമയത്ത്തിരിച്ചറിഞ്ഞാൽപൂർണ്ണമായും ഭേദമാക്കാവുന്ന രോഗങ്ങളാണ്.

വൻകുടലിലെയോ മലാശയത്തിലെയോ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് മലാശയ ക്യാൻസർ (Colorectal Cancer). അടുത്ത കാലത്തായിയുവാക്കളിൽ
പോലും ഈരോഗം വർദ്ധിച്ചുവരുന്നതായി കാണുന്നു . അനിയന്ത്രിയമായ ഫാസ്റ്റ് ഫുഡ്‌ ഭക്ഷണ ക്രമമാണ് പ്രധാന കാരണം.

മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം:മലത്തിൽ കറുത്തനിറത്തിലോ ചുവന്ന നിറത്തിലോരക്തംകാണപ്പെടുക.

മലവിസർജ്ജനത്തിലെ മാറ്റങ്ങൾ:വിട്ടുമാറാത്ത വയറിളക്കം അല്ലെങ്കിൽ മലബന്ധം.ശരീരഭാരം കുറയുക: കൃത്യമായകാരണംകൂടാതെപെട്ടെന്ന്ഭാരംകുറയുക.

വയറുവേദന:
വിട്ടുമാറാത്തഗ്യാസ്,വയറു വീർക്കൽഅല്ലെങ്കിൽ കഠിനമായ വയറുവേദന.

ക്ഷീണം:
മലത്തിലൂടെ രക്തം നഷ്ടപ്പെടുന്നത് മൂലം ഉണ്ടാകുന്നവിളർച്ചയുംകഠിനമായക്ഷീണവും.  എന്നിവയാണ്പ്രധാന ലക്ഷണങ്ങൾ.

ഭക്ഷണ രീതി ക്രമീകരിച്ചും നേരത്തെ തന്നെ പരിശോധനക്ക്‌ വിധേയമായും മാലാശയ ക്യാൻസറിനെ പ്രതിരോധിക്കാവുന്നതാണ്.ചുവന്ന ഇറച്ചി
(Red Meat),ഫാസ്റ്റ്ഫുഡ്എന്നിവ കുറയ്ക്കുക.

നാരുകൾ (Fiber) അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി കഴിക്കുക. സ്ക്രീനിങ് (Colonoscopy):45വയസ്സിന്മുകളിലുള്ളവർ
ഡോക്ടറുടെനിർദ്ദേശപ്രകാരം കൊളോണോസ്കോപ്പി പരിശോധന നടത്തുന്നത് വഴി ക്യാൻസറിന് മുൻപുള്ളവളർച്ചകൾ(Polyps)കണ്ടെത്തിനീക്കം
ചെയ്യാൻ സാധിക്കും.

സ്തനാർബുദം (Breast Cancer)  സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ആരംഭദിശയിൽ
തന്നെ കണ്ടെത്തുന്നത് വഴി ലളിതമായ ചികിത്സയിലൂടെ ഇത് ഭേദമാക്കാം.



പ്രധാന ലക്ഷണങ്ങൾ:

സ്തനങ്ങളിലെ തടിപ്പ്:വേദനയില്ലാത്തതോ ഉള്ളതോ ആയ പുതിയ തടിപ്പുകൾ 
അല്ലെങ്കിൽ മുഴകൾ.

ചർമ്മത്തിലെ മാറ്റങ്ങൾ:
സ്തനങ്ങളിലെ ചർമ്മം ചുവക്കുക,തടിക്കുകഅല്ലെങ്കിൽ ഓറഞ്ച്തൊലിപോലെകുഴികൾവീഴുക.

മുലക്കണ്ണിലെ മാറ്റങ്ങൾ:
മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു പോകുക.

ദ്രാവകങ്ങൾ വരിക: 
മുലപ്പാലല്ലാതെ  രക്തമയമുള്ളതോഅല്ലാത്തതോ
ആയ ദ്രാവകങ്ങൾ മുലക്കണ്ണിലൂടെവരിക.

കക്ഷത്തിലെ വീക്കം:
കക്ഷത്തിൽ ഉണ്ടാകുന്നമുഴകൾ അല്ലെങ്കിൽവീക്കം
 

പ്രതിരോധവും പരിശോധനയും:

സ്വയം പരിശോധന (Breast Self-Examination): 
20വയസ്സിന്  മുകളിലുള്ള എല്ലാ സ്ത്രീകളുംമാസത്തിലൊരിക്കൽ 
സ്വയം പരിശോധിച്ച് മാറ്റങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം.

മാമോഗ്രാം (Mammogram):
40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാം പരിശോധനനടത്തുന്നത് 
സ്ക്രീനിങ്ങിന് ഏറെ സഹായകരമാണ്


പൊതുവായ മുൻകരുതലുകൾ.

പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുക.
ദിവസവും വ്യായാമം ചെയ്യുകയും ആരോഗ്യകരമായ  ശരീരഭാരം നിലനിർത്തുകയും ചെയ്യുക.

കുടുംബത്തിൽ ആർക്കെങ്കിലും ക്യാൻസർ പാരമ്പര്യമുണ്ടെങ്കിൽ നേരത്തെ തന്നെ ഡോക്ടറെ കണ്ട് പരിശോധനകൾ നിശ്ചയിക്കുക

ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സഒഴിവാക്കി ഒരു ഓങ്കോളജിസ്റ്റിന്റെയോ (Oncologist)ഗ്യാസ്ട്രോ എന്ററോളജിസ്റ്റിന്റെയോ (Gastroenterologist)
സഹായംതേടുക

തുടർന്ന് , ക്യാൻസർ പ്രതിരോധനത്തിൽ ജനറ്റിക്‌സിന്റെ പങ്കിനെക്കുറിച്ചു ആന്റോ പോളിന്റെ MSN നേതൃത്വത്തിൽ പൊതു ചർച്ചയും അവലോകനവും നടന്നു. സെമിനാർ വളരെ ഉപകാരപ്രദമായിരുന്നുവെന്നു ഏവരും അഭിപ്രായപ്പെട്ടു. അഘോഷങ്ങൾ മാത്രമല്ല വിജ്ഞാന പ്രദമായ , സമൂഹത്തിന് ഉപകരിക്കുന്ന ഇത്തരം സെമിനാറുകൾ നടത്തുവാനും അസോസിയേഷനുകൾ മുന്നോട്ടു വരണമെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ആന്റോ വർക്കി അഭിപ്രായപ്പെട്ടു. ട്രഷറർ ജോർജ് തോമസ് ഏവർക്കും നന്ദി അർപ്പിച്ചു. ലിജോ ജോൺ, ജോസ് മലയിൽ, കെ ജെ ഗ്രിഗറി , ഇട്ടൂപ്പ് ദേവസ്സി, ആന്റോ വർക്കി , ജെസ്സി ആന്റോ , സ്വപ്ന മലയിൽ , മേരിക്കുട്ടി മൈക്കിൾ , തോമസ് പ്രകാശ് , ബെഞ്ചമിൻ ജോസഫ് , ഷാജി സക്കറിയ, ജോസ് ഞാറാകുന്നേൽ , പ്രിൻസ് ജോസഫ് മാത്യു ജോസഫ് , ടോണി നമ്പിയാമ്പറമ്പിൽ , ജോൺ കെ ജോർജ് , ബെൻ മാമ്മൻ, ഷൈജു കളത്തിൽ എന്നിവരും പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കലും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
 

ഇന്ത്യാ കാത്തലിക് അസോസിയേഷൻ ക്യാൻസർ അവബോധന സെമിനാർ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക