
ചില കഥകൾ അവസാനിച്ച ശേഷമാണ് നമ്മുടെ ഉള്ളിൽ ജീവിക്കാൻ തുടങ്ങുന്നത്.
Mild spoilers ahead.
ജോർജ്‌കുട്ടിയും കുടുംബവും ഇതിനോടകം നമ്മുടെ വീട്ടിലെ അംഗങ്ങളായി മാറി.അതാണ് ‘ദൃശ്യം’ എന്ന സിനിമയുടെ ഏറ്റവും വലിയ ശക്തി.മൂന്നാം ഭാഗത്തിലെത്തുമ്പോൾ അവർ കഥാപാത്രങ്ങളായി തോന്നിയില്ല, വീണ്ടും പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല, വർഷങ്ങളായി അറിയുന്ന വീട്ടിലേക്ക് തിരികെ കേറിചെല്ലുന്ന അനുഭവം.
‘ദൃശ്യം 3’ ആദ്യ രണ്ട് ഭാഗങ്ങളെ പോലെ നെഞ്ചിടിപ്പിക്കുന്ന ത്രില്ലർ അല്ലെങ്കിലും , ജോർജ്‌കുട്ടി എന്ന മനുഷ്യന്റെ ഉള്ളിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ പേടിയും അരക്ഷിതാവസ്ഥയും മോഹൻലാൽ അത്രമേൽ ജീവിച്ചു കാണിച്ചു.ഇത്തവണ കണ്ണുകളിൽ ധൈര്യത്തേക്കാൾ കണ്ടത് അവസാനിക്കാത്ത ഭയത്തിന്റെ നിഴലിൽ ജീവിക്കുന്ന ഒരാളുടെ നിശ്ശബ്ദവേദനയാണ് .വലിയ സംഭാഷണങ്ങളൊന്നുമില്ലാതെ തന്നെ നോട്ടത്തിലൂടെ നെടുവീർപ്പിലൂടെ,
കുടുംബത്തിനായി പൊരുതുന്ന അച്ഛനെ അദ്ദേഹം as usual മനോഹരമാക്കി .
സിനിമ പൂർണ്ണമായൊരു അനുഭവമായി മാറുന്നതിൽ തോന്നിയ ചെറിയ കുറവുകൾ....ആദ്യ രണ്ട് ഭാഗങ്ങളിലുണ്ടായിരുന്ന സ്വാഭാവികഹാസ്യവും വീട്ടിലെ ചെറിയ moments ഉം എവിടെയോ നഷ്ടപ്പെട്ടു പോയപോലെ .
വീണയുടെ കഥാപാത്രം കഥയുടെ ഒഴുക്കിൽ ഒട്ടും നിർണായകമായിരുന്നില്ല. പ്രഭാകറിനെ ഇങ്ങനെ present ചെയ്തത് കൊറച്ചു സങ്കടമായി .
പിന്നെ സഹദേവൻ…പുള്ളിയെ എന്തിനാണ് എപ്പോഴും conjunctivitis ഉള്ള രോഗിയെ പോലെ കാണിച്ചതെന്ന് മാത്രം ഇപ്പോഴും ഒരു രഹസ്യമാണ്.
അഭിനയത്തിന്റെ കാര്യത്തിൽ പലരും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉർത്തി.ഇർഷാദും മുരളി ഗോപിയും എടുത്ത് പറയണം. അവസാന ഭാഗം… അതായിരുന്നു യഥാർത്ഥ ‘ദൃശ്യം’. ക്ലൈമാക്സ് ഒരു ട്വിസ്റ്റ് മാത്രമായിരുന്നില്ല.ഒരു മനുഷ്യൻ തന്റെ കുടുംബത്തിനായി എത്ര ദൂരം പോകുമെന്നുള്ളതിനുള്ള കാഴ്ച കൂടിയായിരുന്നു
ജിത്തു ജോസഫിന്റെ തലച്ചോറിനുള്ളിൽ ഒരു കുറ്റാന്വേഷകനും കുറ്റവാളിയും ഒരുമിച്ച് താമസിക്കുന്നുണ്ടാവണം.അല്ലെങ്കിൽ ഇങ്ങനെ എഴുതാൻ പറ്റില്ല.
Hats off !
എല്ലാ കഥകൾക്കും തുടർച്ച വേണോ !! ചില കഥകൾ ഒരുപാട് നീളാതെ നിർത്തുമ്പോഴാണ് അതിന്റെ സൗന്ദര്യം പൂർണ്ണമാകുന്നത്.അതുകൊണ്ട് ഒരേയൊരു അപേക്ഷ മാത്രം — ജിത്തു ജോസഫ് ഇനി നാലാം ഭാഗം കൊണ്ടുവരരുത് .