
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മകൾ വീണയുടെയും വീടുകളിൽ നടന്ന റെയ്‌ഡുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു. ബിനീഷ് കോടിയേരിയെയാണ് തനിക്ക് കൂടുതൽ ഇഷ്ടമായതെന്ന് പറഞ്ഞാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി എന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരി ഉൾപ്പെട്ട കേസിൽ ഇ ഡി റെയ്‌ഡ് നടത്തിയപ്പോൾ ഉണ്ടാവാത്ത പ്രതിരോധമാണ് പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട കേസിൽ ഉണ്ടായിരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ പരിഹാസം. ‘ഇ ഡി തൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കൈയ്യൊഴിഞ്ഞ, വിജയൻറെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ അക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ’ എന്നാണ് ജോയ് മാത്യു പരിഹസിച്ചത്.
പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിൻ്റെ മകൾക്ക് മറ്റൊരു നീതി, എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാകുന്ന അടിമകൾ ഇതും മറക്കരുത് എന്നും ജോയ് മാത്യു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇന്നലെയാണ് പിണറായിയുടെ വീട്ടി പരിശോധനക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് തടഞ്ഞതും ആക്രമിച്ചതും.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ
ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്.
തന്നെ അറസ്റ്റ് ചെയ്ത
ഇ ഡി തൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കൈയ്യൊഴിഞ്ഞ
വിജയൻറെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ അക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ…
അത് കാണാതെ പൊകരുത് …
ശരിയായ കോടിയേരി രക്തം…
പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി.
നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാകുന്ന അടിമകൾ ഇതും മറക്കരുത്.