Image

കറക്കം മെയ് 28 ന്.

പി ആര്‍ ഓ-എ എസ് ദിനേശ്. Published on 28 May, 2026
കറക്കം മെയ് 28 ന്.

ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന 'കറക്കം'' മെയ് ഇരുപത്തിയെട്ടിന് പ്രദര്‍ശനത്തിനെത്തുന്നു.

മോളിവുഡിലേക്ക് തുടക്കം കുറിക്കുന്ന ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കിംബര്‍ലി ട്രിനിഡെട്, അന്‍കുഷ് സിംഗ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അഭിറാം രാധാകൃഷ്ണന്‍,
സിദ്ധാര്‍ഥ് ഭരതന്‍, ജീന്‍ പോള്‍ ലാല്‍,പ്രവീണ്‍ ടി. ജെ, മണികണ്ഠന്‍ ആചാരി, ബിജു കുട്ടന്‍, മിഥൂട്ടി, ഷോണ്‍ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടില്‍, മനോജ് മോസസ്, കെയിന്‍ സണ്ണി, ശ്രാവണ്‍, വിഷ്ണു രഘു തുടങ്ങിയവരും  അഭിനയിക്കുന്നു.

നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.അന്‍വര്‍ അലി, വിനായക് ശശികുമാര്‍, മു രി, ഹരീഷ്മോഹനന്‍ എന്നിവരുടെ വരികള്‍ക്ക് സാം സി എസ് സംഗീതം പകരുന്നു.

ഭയവും തമാശയും ഒരേ പോലെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഈ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രത്തിന്റെ ഛായാഗ്രാഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍-നിതിന്‍ രാജ് അരോള്‍, കഥ-ധനുഷ് വര്‍ഗീസ്, കലാസംവിധാനം-രാജേഷ് പി. വേലായുധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രശോഭ് വിജയന്‍,ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-മോഹിത് ചൗധരി, വസ്ത്രാലങ്കാരം- മെല്‍വി ജെയ്, മേക്കപ്പ്-ആര്‍.ജി. വയനാടന്‍, സഹ സംവിധായകന്‍-
ജിതിന്‍ സി എസ്, കൊറിയോഗ്രാഫി- ശ്രീജിത് ഡാന്‍സിറ്റി, വിഎഫ്എക്‌സ്-ഡി.ടി.എം. സ്റ്റുഡിയോസ്, സൗണ്ട് ഡിസൈന്‍- അരവിന്ദ്/എയൂഒ2, പ്രൊമോ എഡിറ്റിങ് ഡോണ്‍ മാക്‌സ്, കാസ്റ്റിംഗ് ഡയറക്ടര്‍-ജീവ ജനാര്‍ദ്ദനന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍- ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍(സ്റ്റോറീസ് സോഷ്യല്‍),പി ആര്‍ ഓ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക