
ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റ് ക്യാപിറ്റലിൽ, ആൽബനിയിൽ ഇന്ത്യൻ അമേരിക്കൻ സമൂഹാംഗങ്ങൾ പങ്കെടുത്തത് ഏറെ അഭിമാനകരവും ചരിത്രപ്രധാനവുമായ ഒരു അവസരത്തിലായിരുന്നു — ഓഗസ്റ്റ് മാസം ഔദ്യോഗികമായി “Indian Heritage Month” ആയി ന്യൂയോർക്ക് സംസ്ഥാനത്ത് അംഗീകരിക്കുന്നതിനായുള്ള പ്രഖ്യാപനം. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സമ്പന്നമായ സംസ്കാരം, പാരമ്പര്യം, മൂല്യങ്ങൾ, സമൂഹത്തിനും രാജ്യത്തിനും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ എന്നിവയെ ആദരിക്കുന്ന മഹത്തായ അംഗീകാരമാണിത്.
ഈ ചരിത്രപരമായ അവസരം ഒരുക്കി ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ ആദരിച്ച Assemblyman Hon. Patrick J. Carroll നും Senator Hon. Bill Weber നും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലേക്കുള്ള സംഭാവനകളെ അംഗീകരിക്കുന്നതിൽ അവരുടെ പിന്തുണ ഏറെ വിലമതിക്കപ്പെടുന്നതാണ്.

ഈ സന്ദർശനവും പരിപാടിയും ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച Rockland County Legislator, District 14 ആയ Hon. Dr. Aney Paul നും പ്രത്യേക അഭിനന്ദനങ്ങൾ. സമൂഹസേവനത്തിനും ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുന്നതിനുമായി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. സമൂഹത്തിന്റെ ശബ്ദവും സാന്നിധ്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ച എല്ലാ സംഘടനകൾക്കും സമൂഹനേതാക്കൾക്കും പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. Rockland Indian Cultural Heritage and Arts Awareness Club (ICHAA Club), Hudson Valley Malayalee Association (HVMA), Indian Cultural Society of Rockland (ICSR), Albany AAPI അംഗങ്ങൾ, World Yoga Community എന്നിവരുടെ പിന്തുണയും സഹകരണവും ഈ സംരംഭത്തെ കൂടുതൽ അർത്ഥവത്താക്കി.
സമൂഹസേവന രംഗത്തെ ആത്മാർത്ഥ സമർപ്പണത്തിനും മികച്ച പ്രവർത്തനങ്ങൾക്കുമായി Senator Hon. Bill Weber ൽ നിന്ന് Community Service Award നേടിയ Paul Karkapillil ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സമൂഹത്തിനായി അദ്ദേഹം നടത്തിയ സേവനങ്ങൾ എല്ലാവർക്കും മാതൃകയാണ്.

അതുപോലെ, വിമാനയാത്രയ്ക്കിടെ ഉണ്ടായ അടിയന്തര മെഡിക്കൽ സാഹചര്യത്തിൽ സമയോചിതമായി ഇടപെട്ട് ഒരു ജീവൻ രക്ഷിക്കാൻ സമയോചിതമായ രക്ഷാപ്രവർത്തനത്തിനായി Assemblyman Hon. Patrick Carroll ൽ നിന്ന് Outstanding Nursing Award നേടിയ Mathai P. Das, RN നും അഭിനന്ദനങ്ങൾ. വർഷങ്ങളായി നഴ്സായി സേവനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും കരുണയും നഴ്സിംഗ് രംഗത്തെ ദീർഘകാല സമർപ്പണവും സമൂഹത്തിന് എന്നും പ്രചോദനമാണ്.
അവാർഡുകൾക്കായി ശുപാർശ ചെയ്യാനുള്ള അവസരം ലഭിച്ചതിൽ ലെജിസ്ലേറ്റർ പോൾ നന്ദിയും സന്തോഷവും രേഖപ്പെടുത്തി, കൂടാതെ അവാർഡ് നേടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും അറിയിച്ചു. സുരേഷ് അയ്യർ, ICSR പ്രസിഡന്റ്, ജീവൻ ജ്യോതി ചെയർമാൻ സുരേഷ് ആര്യ, റെവ്. തോമസ് മാത്യു, ഐ.സി.എച്ച്.എ.എ ക്ലബ് ഷൈമി ജേക്കബ്, ICHAA Club ട്രഷറർ , നോഹ് ജോർജ് , ഗ്ലോബൽ കോലിഷൻ എന്നിവർ എല്ലാവരും അവാർഡ് നേടിയവരെ അഭിനന്ദിച്ചു.

ഈ മഹത്തരമായ സംരംഭത്തിന് തുടക്കമിട്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആത്മാർത്ഥമായ സമർപ്പണത്തോടും ശക്തമായ നേതൃത്വത്തോടും കൂടി മുന്നോട്ട് കൊണ്ടുപോയ Hon. Dr. Aney Paul നു പ്രത്യേക അഭിനന്ദനങ്ങളും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ പൈതൃകവും സംഭാവനകളും സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെടണമെന്ന ദൂരദർശിയായ ആശയത്തോടെ ഈ സംരംഭം ആരംഭിക്കുകയും അതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്തതാണ് ഈ ചരിത്രനേട്ടത്തിന് അടിസ്ഥാനം. സമൂഹത്തെ ഒന്നിപ്പിക്കുകയും ഇന്ത്യൻ പൈതൃകത്തെ പുതിയ തലമുറയ്ക്ക് അഭിമാനത്തോടെ പരിചയപ്പെടുത്തുകയും ചെയ്യുന്ന അവരുടെ നേതൃത്വവും പ്രതിബദ്ധതയും എല്ലാവരുടെയും ആദരവും അംഗീകാരവും അർഹിക്കുന്നതാണ്.

ന്യൂയോർക്ക് സ്റ്റേറ്റ് ക്യാപിറ്റൽ സന്ദർശനത്തിനും ഉച്ചഭക്ഷണത്തിനുമായി എല്ലാ സൗകര്യങ്ങളും ഒരുക്കി സഹായിച്ച സെനറ്റർ ബിൽ വെബർക്കും, അസംബ്ലിമാൻ പാട്രിക് കാരോളിനും, അവരുടെ സ്റ്റാഫ് അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ഈ മനോഹരമായ അനുഭവവും ആത്മാർത്ഥമായ “ആതിഥേയത്വവും എല്ലാവർക്കും ഏറെ സന്തോഷവും അഭിമാനവും നൽകി.