
എപ്പോഴും പറന്നുയരാനും , ലോകത്തെ... ദൂരത്തു നിന്നോ .... അടുത്തെത്തിയൊ .. കാണാനും ഇനി.. കഴിയുമെന്ന് തോന്നുന്നില്ല. കാഴ്ച്ചയും കേൾവിയും ഒക്കെ..... ദിവസേന മങ്ങി കൊണ്ടിരിക്കുന്നു. എങ്കിലും, ഓർമ്മയിൽ ഇടം പിടിച്ചിരിക്കുന്നത് പലതും, ... മനസ്സിന്റെ സ്നിഗ്ദ്ധ തലങ്ങളിൽ നിന്നും കോരി എടുത്തുകൊണ്ടു, വീണ്ടും ഒരു ബാല്യം ആസ്വദിക്കാൻ, ... ബാല്യകാല സൗഹൃദങ്ങൾ പ്രദീപ്തമായി തെളിഞ്ഞു വരുന്നു.
മൂന്നോ നാലോ വയസ്സിൽ, അയൽവീട്ടിൽ നിന്നും പാറി പറന്നു വരുന്ന, എപ്പോഴും ചിരിയും വർത്തമാനവും കൊണ്ട് ശബ്ദ മുഖരിതമാക്കുന്ന, എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന ഒരു 'ഹമ്മിങ് ബേർഡ്'... ആദ്യ കൂട്ടുകാരി. അത് കൊണ്ടാവാം അവൾ ഒരു പക്ഷി ക്കുഞ്ഞു പോലെ മെലിഞ്ഞു പോയത്. എന്നേക്കാൾ അൽപ്പം പ്രായക്കൂടുതൽ, അവൾക്കുണ്ട്. ഒരു 'ബട്ടർഫ്‌ളൈ' പറന്നു ഉയരും പോലെ, ചുറ്റുമുള്ള മതിലുകളിൽ എത്തിച്ചേരാൻ അവൾക്കു ഒരു പ്രയാസവും ഇല്ലായിരുന്നു. ഞാൻ, എത്താൻ താമസിച്ചു പോയാൽ, മെലിഞ്ഞു നീണ്ട കൈകളിലെ, എലുമ്പിച്ച വിരലുകൾ കൊണ്ടൊരു , 'മാന്തോ.. ഞുല്ലോ' പ്രതീക്ഷിക്കാം. ആ മുറിപ്പാടുകളിൽ വേദന അനുഭവിച്ചതായി.., ഓർമ്മയിൽ ഇല്ല. ഇന്ന് ഓർമ്മയിൽ ഒരു "ഇളം കാറ്റിന്റെ" അനുഭൂതിയാണ് അനുഭവിക്കുക.
ബാല്യകാല സൗഹൃദം എത്ര മനോഹരമായിരുന്നു എന്ന് ഇപ്പോൾ ഓർത്തു പോകുകയാണ്. ആ നിഷ്കളങ്കതയിലും ആത്മാര്ഥ തയിലും ഒട്ടും കളങ്കം കലരാത്തതിനാൽ, കൂട്ടുകാർ, 'ഒരു അമ്മ പെറ്റ സഹോദരങ്ങൾ' പോലെ ആയിരുന്നു. എനിക്ക്, എന്തെങ്കിലും പ്രത്യേക ഭക്ഷണം വീട്ടിൽ ഉണ്ടെങ്കിൽ, അതിൽ കുറച്ചു എടുത്തുകൊണ്ടു അയൽ വീട്ടിലേക്കു ഒരു ഓട്ടം, അവൾക്കു കൊടുക്കാൻ. അതുപോലെ, അടുത്ത വീട്ടിൽ നിന്നും അവളുടെയും ഇതേ പ്രതികരണം സാധാരണമാണ്. ആരും ഒന്നും പ്രതീക്ഷിച്ചു കൊണ്ട് , ഒന്നും ചെയ്യുന്നില്ല. ആത്മാർത്ഥമായ സൗഹാർദം. അങ്ങനെ ഒരു ബന്ധത്തെ, ഇന്ന് നിരൂപിക്കാനോ നിർവചിക്കാനോ പറ്റില്ലാ. കാരണം, നമ്മുടെ വളർച്ചക്കൊപ്പം, സമൂഹവും പ്രകൃതിയും, നമ്മിൽ മാറ്റങ്ങൾ വരുത്തുന്നു, നമ്മുടെ ആവശ്യങ്ങൾ വിപു ലീകരിക്കുന്നു. രഹസ്യ കാര്യ പരിപാടികൾ ബുദ്ധിയിലും ചിന്തയിലും എത്തിക്കുന്നു. ഏതായാലും,... ഞങ്ങൾ രണ്ടു മാലാഖ കുഞ്ഞുങ്ങളായി, അഞ്ചു ആറു കൊല്ലങ്ങൾ ജീവിച്ചു. അതിനു ശേഷം, അവർ കുറെ അകലെയുള്ള മറ്റൊരു വീട്ടിലേക്കു താമസം മാറ്റി. പിന്നീട് .... അപൂർവമായി കണ്ടിരുന്നു എങ്കിലും, ഞങ്ങളുടെ വളർച്ച, കൂടുതൽ കൂടുതൽ അകലങ്ങൾ സൃഷ്ടിച്ചു,..... വിദ്യാഭ്യാസവും, ജോലി തേടലും, പരദേശ വാസവും എല്ലാം കരണക്കാരായിരുന്നു. ഈശ്വരൻ ആഗ്രഹിക്കുന്നത് , നമ്മുടെ വളർച്ചക്കൊപ്പം കൂടുതൽ കൂടുതൽ പുതിയ സൗഹൃദങ്ങൾ കളങ്ക രഹിതമായി, ഉണ്ടാകണം ...എന്നായിരിക്കും. അങ്ങനെ മനുക്ഷ്യ ജീവിതത്തെയും സമൂഹത്തെ തന്നെയും അനുഗ്രഹ പൂർണ്ണമാക്കും.
"ദൈവം സ്നേഹം തന്നെ ആകുന്നു ". ശൈശവ-ബാല്ല്യ ദശകളിൽ നിഷ്കളങ്ക സ്നേഹത്തെ പരിചയിച്ചു പഠിച്ചാൽ, അതൊരു ജന്മ വാസന ആയി തീർന്നാൽ, ജീവിതം നാം തന്നെ 'സ്വർഗം' ആക്കുകയായിരിക്കും.
Read More: https://www.emalayalee.com/writer/174