
1913 ഏപ്രിൽ 28 നു ജനിക്കുകയും 1989 മേയ് 28നു 76-ആം വയസ്സിൽ അന്തരിക്കുകയും ചെയ്ത അദ്ദേഹത്തിന് ഇപ്പോൾ 113 വയസ്സ് പ്രായമുണ്ട് . മലയാള സാഹിത്യനഭോ മണ്ഡലത്തിൽ മുട്ടത്തു വർക്കിയ സ്മരിക്കുവാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ട്.
81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ എഴുതി.

മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചു മുട്ടത്തു വർക്കി.ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു കൂടാതെ
മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു.
സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേംനസീർഅഭിനയിച്ച ഇണപ്രാവുകൾ,
ഷീല അഭിനയിച്ച വെളുത്ത കത്രീന , ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു.

കര്‍ക്കിടക മഴ തുലഞ്ഞുപെയ്യുന്ന ഒരു മധ്യാഹ്നത്തില്‍ അമ്മയുടെ മടിയില്‍ കുട്ടിയായ ഞാൻ അമ്മയുടെ മടിയില്‍ കിടക്കുകയാണ്. അമ്മ ഉറക്കെ വായിക്കുന്നു കേള്‍വിക്കരായി അയല്‍വാസികളായ യുവതികള്‍ ചുറ്റുമുണ്ട്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പു നമ്മുടെ ഗ്രാമങ്ങളില്‍ അങ്ങനെ ഒരു കാഴ്ച ഉണ്ടായിരുന്നു. അന്നു അമ്മ വായിച്ചു കേൾപ്പിച്ചത് ‘ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകമായിരുന്നു
സ്ത്രീകള്‍കിടയില്‍ വായനയെ പരിപോഷിപ്പിക്കുവാന്‍ മുട്ടത്തുവര്‍ക്കിക്ക് കഴിഞ്ഞു എന്നത് മലയാള സാഹിത്യചരിത്രം സ്വര്‍ണ്ണലിപികളില്‍ ലിഖിതപെടുത്തിട്ടുള്ളതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപെട്ടിടുള്ള എഴുത്തുകാരന്‍ മുട്ടത്ത് വര്‍ക്കി ആയതിനാലാണ് അദ്ദേഹത്തെ ജനപ്രിയ എഴുത്തുകാരനായി വായനക്കാര്‍ ആഘോഷിച്ചതും. അദ്ദഹത്തിന്റെ അക്ഷരങ്ങളിലെ സത്യം അവര്‍ ഏറ്റെടുത്തതും . പാവപെട്ട തന്റെ പെങ്ങളായ ലില്ലിയെ കുടകീഴില്‍നിന്നും പെരുത്ത മഴയിലേക്ക് തള്ളിവിടുന്ന സമ്പന്നയായ ഗ്രേസിയുടെ തല കല്ലെറിഞ്ഞുപൊട്ടിക്കുന്ന ബേബി എന്ന ദരിദ്ര ബാലന്‍ പോലീസിനെയും പൂമംഗലത്തുകാരെയും ഭയന്നു നാടുവിട്ടു. പട്ടണത്തില്‍ എത്തുമ്പോള്‍ അവിടെനിന്നും ഏറ്റുവാങ്ങുന്ന ക്രുരതയുടെ കഥയാണിത്. അവസാനം നാം ഇഷ്ടപെടുംപോലെ വര്‍ഷഞ്ഞള്‍ക്ക് ശേഷം കുഞ്ഞു പെങ്ങള്‍ക്ക് ഒരു കുടയും വാങ്ങി ഗ്രാമത്തില്‍ മടങ്ങി എത്തുന്ന ബേബി. എല്ലാം സന്തോഷപൂര്‍വ്ം പര്യവസാനിക്കുന്നു. ഈ നോവലിന്റെ പുനര്‍വായന ഇന്നത്തെ കുട്ടികള്‍ക്ക് അനിവാര്യമാണ് . കാരണം ഇന്നത്തെ അണുകുടുംബത്തില്‍ നിന്നും അന്യമായിരിക്കുന്ന കരുണ. പരസ്പര സ്‌നേഹം, ഭക്ഷണം ഉള്‍പ്പെടെയുള്ളവ പങ്കിട്ടു കൊടുക്കുവാനുള്ള വിശാലത . സഹോദര സ്‌നേഹം, തനിക്ക് പരിചിതമായ ഗ്രാമത്തില്‍നിന്നും ഒളിച്ചോടിപോകുന്ന കുട്ടികള്‍ പട്ടണത്തില്‍ അനുഭവിക്കുന്ന ക്രുരതകള്‍. സമ്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള അന്തരം. ധാര്‍മ്മികതയും നൈതികതയുമുള്ളവനായി ഒരു കുട്ടി വളര്‍ന്നു വരേണ്ടത് അനിവാര്യമാണെന്ന് പുതിയ കാലത്തെ വായന കാട്ടിത്തരുന്നു. ഒരു കുടയും കുഞ്ഞു പെങ്ങാളും 1967- ല്‍ ആറാം ക്ലാസ്സിലെ സ്‌കൂള്‍ പാഠപുസ്തകമായിരുന്നു. കുടാതെ മുണ്ടൂര്‍ സുകുമാരന്റെ ഹിന്ദി തര്‍ജ്ജിമക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കാര്യാലയത്തിന്റെ ബഹുമതിലഭിച്ചിരുന്നു. വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും റഷ്യന്‍ ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യിതിട്ടുണ്ട് . ചാള്‍സ് ഡിക്കന്‍സിന്റെ 'ക്രിസ്തുമസ് കരോള്‍' മായി 'ഒരു കുടയും കുഞ്ഞുപെങ്ങള്‍ക്കും നല്ല ചാര്‍ച്ചയുണ്ട്, രണ്ട് കൃതിയുടെയും അവസാനത്തില്‍ അവരെല്ലാം നന്മ ഉള്ളവരായി സന്തോഷപൂര്‍വം ആകാശഗോപുരത്തിന്റെ ഉണ്മ നിറഞ്ഞ ദീപ്തിയെ ഹൃദയത്തില്‍ ഏറ്റു വാങ്ങുന്നവരായി മാറുന്നു .. 'ക്രിസ്തുമസ് കരോള്‍' 1884 ഡിസംബര്‍ 19 നു പബ്ലിഷ് ചെയ്തു. ക്രിസ്തുമസ് ഈവിന് അതായത് ഡിസംബര്‍ 24 നു വൈകിട്ട് എല്ലാം വിറ്റു തീര്‍ന്നു. എന്ന് മാത്രമല്ല ഡിസംബര്‍ അവസാനിക്കുന്നതിനു മുന്‍പു തന്നെ അതിന്റെ പതിമുന്നാമത്തെ പതിപ്പും പുറത്തിറങ്ങി കഴിഞ്ഞിരുന്നു. നിരുപകര്‍ ഇതിനു പറയുന്ന പ്രധാന കാരണം മധ്യകാല വിക്ടോറിയന്‍ ക്രിസ്തുമസ് ആചാരങ്ങളെ ഈ കൃതി പുനര്‍ജീവിപ്പിച്ചു എന്നാണ്. കുടുംബ സംഗമങ്ങള്‍, സീസണല്‍ ഭക്ഷണ പാനിയങ്ങള്‍, ക്രിസ്തുമസ് കേക്ക് പോലെ പലതും, നൃത്തം ക്രിസ്തുമസ് വേഷങ്ങള്‍, ക്രിസ്തുമസ് ഗെയിമുകള്‍, ക്രിസ്തുമസ് ട്രീയുടെ അണിയിച്ചൊരുക്കല്‍- ഇത്യാദിയായ പാശ്ചാത്യ ക്രിസ്തുമസ് ആചരണത്തെ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുവാനും അതിലൂടെ അത് ആധുനിക ക്രിസ്തുമസ് ആഘോഷത്തെ സ്വാധിനിക്കുവാനും ഈ നോവലിന് കഴിഞ്ഞു.

കുടാതെ ദുഷ്ടനായ മിസ്റ്റര്‍ സ്‌ക്രജു നന്മ നിറഞ്ഞ മനുഷ്യനായി മാറി 'ക്രിസ്തുമസിന്റെ കാരുണ്യം നിറഞ്ഞ ചൈതന്യം ഉള്‍കൊള്ളുവാന്‍ പ്രാപ്തനായി. ഇന്റര്‍നെറ്റോ, സാമുഹ്യ മാധ്യമങ്ങളോ ഇല്ലാത്ത ഒരു കാലത്ത് (1955 ജനുവരി) ഒരാഴ്ചക്കുള്ളില്‍ ആദ്യത്തെ പതിപ്പ് വിറ്റുതീര്‍ന്ന റെക്കോര്‍ഡ് സൃഷ്ടിച്ച അനശ്വര പ്രണയ നോവലാണ് 'പാടാത്ത പൈങ്കിളി.' ഇതിനെ കുറിച്ച് ആഹ്ലാദചിത്തനായി അദ്ദേഹം എങ്ങനെ എഴുതി. മലയോര ഗ്രാമങ്ങളില്‍ പാടാത്ത പൈക്കിളി പാടി പറന്ന് മൃദു ചലനം സൃഷ്ടിച്ചിരിക്കുന്നു
1955 ജൂണില്‍ തന്നെ റീ പ്രിന്റ് നടന്നു. ചാള്‍സ് ഡിക്കന്‍സിനെ പോലെ തന്നെ അതെവര്‍ഷം 'പാടാത്ത പൈക്കിളി'ക്കും ഒന്നിലേറെ പതിപ്പുകള്‍ പുറത്തിറങ്ങിരുന്നു. 1913 ഏപ്രില്‍ 28 നു ചങ്ങനാശ്ശേരിയില്‍ മുട്ടത്തു കുടുംബത്തില്‍ ജനിച്ചു പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എസ് .ബി കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. അതിനിടെ പിതാവില്‍ നിന്നും തമിഴും ഗുരുവില്‍ നിന്നും സംസ്‌കൃതവും പഠിച്ചു. തിരുവനന്തപുരത്ത് നിയമം പഠിക്കുവാന്‍പോയി പക്ഷെ പൂര്‍ത്തിയാക്കിയില്ല.. തടി ഫാക്ടറിയില്‍ ക്ലാര്‍ക്ക് ആയും രണ്ട് വര്‍ഷം സ്‌കൂള്‍ അധ്യാപകനായും സേവനം അനുഷ്ടിച്ചു. അതിനിടയില്‍ എം.പി പോളുമായുള്ള ആത്മബന്ധമാണ് സാഹിത്യജീവിതത്തിലേക്ക് വഴിത്തിരിവായത്. പോളിന്റെ ചെറുകഥാമാസികയില്‍ സഹകരിച്ചായിരുന്നു തുടക്കവും. അവിടെ നിന്നുമാണ് 1948 ല്‍ ദീപികയില്‍ എത്തുന്നതുന്നത്. ഇരുപത്തിയാറ് വര്‍ഷം ദീപികയില്‍ ജോലിനോക്കി. ഇംഗ്ലീഷില്‍ അസാമാന്യ പാടവം ഉണ്ടായിരുന്നതിനാല്‍ വിദേശ വാര്‍ത്തകള്‍ എഡിറ്റു ചെയ്യുന്നതിനോടൊപ്പം കോട്ടയത്തെ ദീപികയുടെ പഴയ കെട്ടിടത്തിന്റെ പാത യോരം ചേര്‍ന്നുള്ള ജാലകത്തിനരുകിലിരുന്നു മുറുക്കി തുപ്പി തന്റെ സര്‍ഗ്ഗാത്മക സഞ്ചരം തുടര്‍ന്നു. ദീപികയുടെ ഏറ്റവും ഉജ്വലമായ കാലമായിരുന്നു അതെന്നു പറയാം . ദീപികയുടെ പത്രാധിപരായിരുന്ന ഷാബോറച്ചനാണ് മുട്ടത്തുവര്‍ക്കിയെ പ്രത്ര പ്രവര്‍ത്തന രംഗത്തേക്ക് കൊണ്ട് വന്നതെന്നു സെര്‍ജി ആന്‍ണി എഴുതിയത് വായിച്ചതോര്‍ക്കുന്നു. മുട്ടത്തുവര്‍ക്കി ദീപികയില്‍ 'ജിന്‍' എന്ന പേരില്‍ ഒരു നര്‍മ പംക്തിയും എഴുതിയിരുന്നു . 1953 പുറത്തിറങ്ങിയ ഇണപ്രാവുകള്‍ മുതല്‍ പാടാത്ത പൈങ്കിളിയും, കരകാണാക്കടല്‍ ഉള്‍പ്പെടെ 83 നോവലുകള്‍, മലയാളത്തിനു ആദ്യമായി ഇന്ത്യന്‍ പ്രസിഡണ്ട്ന്റെ അവാര്‍ഡ് നേടിയ പാടാത്ത പൈങ്കിളി എന്ന സിനിമയില്‍ തുടങ്ങി വേലി എന്ന നോവലിന്റെ പേരുമാറ്റിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമ വരെ എത്തി നില്‍ക്കുന്ന 30 ചലച്ചിത്രങ്ങള്‍ .. നാടകങ്ങള്‍ , ചെറുകഥകള്‍, കവിത . നര്‍മ്മ ലേഖനങ്ങള്‍, ജീവചരിത്രം , എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 132 കൃതികള്‍ രചിച്ചു. എഴുത്തിലേക്കുള്ള നിരന്തരമായ ജാഗ്രതയും കഠിനാദ്ധ്വാനവുമാണ് അദ്ദേഹത്തെ അത്രമേല്‍ പ്രസിദ്ധനാക്കിയത്.

ഒരേ സമയം അഞ്ചു വാരികകള്‍ക്ക് അഞ്ചു നോവലുകള്‍ എഴുതി മുട്ടത്തുവര്‍ക്കിയുടെ ജീവിതവുമായി ഏറ്റവും അടുപ്പം പുലര്‍ത്തിരുന്ന ഒരു വ്യക്തിയായിരുന്നു മരുമകളായ അന്നാ മുട്ടത്ത്. അവര്‍ എഴുതിയ മുട്ടത്തുവര്‍ക്കിയുടെ ജീവചരിത്രം , ഓര്‍മ്മകളെ കൂട്ടി ചേര്‍ത്ത് എഴുതിയ ' ഓർമ്മയുടെ ഈണം ' എന്ന പുസ്തകത്തില്‍ മുട്ടത്ത് വർക്കി എഴുതിയ ഒരു കത്തില്‍
ല്‍..'
.മകളെ അന്നകുട്ടി, ഒരു മനുഷ്യന് അവന്റെ ജിവിതത്തില്‍ എത്രമേല്‍ എഴുതുവാന്‍ കഴിയുമോ ? അത്രയും ഞാന്‍ എഴുതീരിക്കുന്നു. എഴുതിയെഴുതി കൈയുടെ വേദന ഒട്ടും സഹിക്കാന്‍ കഴിയുന്നില്ല. 1940 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലാണ് മാനവ ചരിത്രം പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചത്. യുദ്ധവും അരാജകത്വവും, ആധുനികതയും ഹിപ്പിയിസവും ഫെമിനിസവും ഹുമനിസവും കുടാതെ സാഹിത്യത്തിലെ മഹത്തായ കൃതികള്‍ ഉണ്ടായിട്ടുള്ളതും. ഈ കാലഘട്ടത്തില്‍ സജീവമായി എഴുതികൊണ്ടിരുന്ന മുട്ടത്തുവര്‍ക്കിയുടെ രചനകളില്‍ ഇതൊന്നും വിഷയമായി വന്നില്ല . (പക്ഷെ ഡോക്ടര്‍ ഷിവാഗോയുടെ തര്‍ജ്ജിമയോടു കൂടി മുട്ടത്തുവര്‍ക്കിയിലെ ജിനിയസിനെ മലയാളികള്‍ക്ക് തിരിച്ചറിയുവാന്‍ സാധിച്ചു.) പകരം താന്‍ വളര്‍ന്ന മലയോര പ്രദേശത്തെയും, അതിനെ ചുറ്റിപറ്റിയുള്ള കാര്‍ഷികജീവിതം, പള്ളിയും മണിമേടയും കുര്‍ബാനയും ഉള്‍പെടുന്ന ഏവര്‍ക്കും പരിചിതമായ ഭുമികയില്‍ നിന്നുകൊണ്ട് കഥ പറഞ്ഞത് കൊണ്ടാണ് അദ്ദേഹം മലയാളത്തിലെ ജനപ്രിയ എഴുത്തുകാരനാക്കി മാറിയത്. പ്രൊഫസര്‍ മാത്യു ജെ മുട്ടത്തിന്റെ ക്ഷണ പ്രകാരമാണ് 2006 ല്‍ എന്‍. പി മുഹമ്മദിന്റെ കൃതിക്ക് മുട്ടത്ത് വര്‍ക്കി അവാര്‍ഡ് ദാന ചടങ്ങില്‍ പക്കെടുക്കാന്‍ കോഴിക്കോട് പോയത് ഈ വേളയില്‍ ഓർക്കുന്നു.

ജനപ്രിയ എഴുത്തുകാരനായ മുട്ടത്തവർക്കിയെ കുറിച്ച് നിരന്തരം എഴുതുവാൻ കാരണമായത് ഞാൻ മാതാവിനെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുട്ടത്തുവർക്കിയുടെ മരുമകൾ ആയ അന്ന മുട്ടത്തു കാരണമാണ്.
മുട്ടത്തു വർക്കിയെ കുറിച്ചുള്ള സ്മരണകൾ തന്നെ നിലവിലില്ലാത്ത സാഹചര്യത്തിലാണ് അന്ന മുട്ടത്ത് ആ ദീപ്ത സ്മരണ നിലനിർത്തുവാനായി ചെറിയ പല കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്.

മുട്ടത്തുവർക്കിയുടെ കത്ത്
അതിനായി ആയമ്മ പറയുന്ന ഒരു പ്രധാന കാരണം ഒരിക്കൽ മുട്ടത്തുവർക്കി ന്യൂയോർക്കിൽ താമസിക്കുന്ന അന്ന മുട്ടത്തിന് അയച്ച കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു . ‘നീ എനിക്ക് മരുമകൾ അല്ല നീ എനിക്ക് മകളായി വന്നവളാണ്’ ഒരു കാർഷിക കുടുംബത്തിൽ ജനിച്ച അന്നമുട്ടത്തിന് മലയാള സാഹിത്യ കാരണവരുടെ കുടുംബത്തിലെ മരുമകൾ ആയി ചെന്നതിന്റെ അഭിമാനം ചില്ലറയല്ല അത് പറയുമ്പോൾ അന്നംമുട്ടത്തിന് ഏഴു നാവാണ്. ആയതിനാൽ ആണ് ആ സ്മരണ നിലനിർത്തുവാൻ വേണ്ടി വ്യക്തിപരമായി പല കാര്യങ്ങളും അന്നമുട്ടത്തു ചെയ്യുന്നുണ്ട് , ഉദാഹരണം കഴിഞ്ഞവർഷം മുതൽ തിരൂർ , തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ മലയാളം എം എ വിദ്യാർഥികൾക്ക് വേണ്ടി ഏർപ്പെടുത്തിയ ക്രിയേറ്റീവ് റൈറ്റിങ്ങിനുള്ള സ്കോളർഷിപ്പ് , മുട്ടത്തുവർക്കി ഗ്ലോബൽ അവാർഡും ഇതിനുദാഹരണമാണ് .
മരുമകളായ അന്നമുട്ടത്തിന്റെ കൈവശം ഉണ്ടായിരുന്ന 1955-ൽ എഴുതിയ ‘പാടാത്ത പൈങ്കിളിക്ക്’ 1968 -ൽ ക്രിസ്ത്യൻ റൈറ്റ്സ് ആൻഡ് ജേണലിസ്റ്റ് ഫെലോഷിപ്പായി ലഭിച്ച സ്വർണപ്പക്കം താമസിക്കുന്ന മകനും മരുമകൾക്കും നല്കി .

ദശാബ്ദങ്ങളായി അത് കയ്യിൽ സൂക്ഷിച്ചിരിക്കുന്ന അന്ന മുട്ടത്തിന്റെ ആരോഗ്യം വളരെ മോശമായ സമയത്ത് ആ സ്വർണപ്പക്കം
മകനായ അശോക് പഠിക്കുന്ന St. John's University (New York City) കൊടുക്കുവാൻ തീരുമാനിച്ചതായി എന്നോട് പറയുകയും അപ്പോൾ ഞാൻ ഒരു നിർദ്ദേശം വെച്ചു മലയാളത്തിലെ ജനപ്രിയനായ എഴുത്തുകാരന് കിട്ടിയ സ്വർണപതക്കം തിരൂരിലെ മലയാള സർവ്വകലാശാല നൽകിയാൽ
വരും കാലങ്ങളിൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മ്യൂസിയം സന്ദർശിക്കുന്നവർക്കും മുട്ടത്തുവർക്കിയെ ക്കുറിച്ച് വീണ്ടും സ്മരിക്കുവാനും ജനകീയ സാഹിത്യത്തെ കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകാനും ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞതിനോട് സമ്മതം മൂളുകയായിരുന്നു . അങ്ങനെയാണ് കഴിഞ്ഞവർഷം 09/20/2025 തിരൂർ ,തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകാല ശാലയിലെ മ്യൂസിയത്തിലേക്ക് പാടാത്ത പൈങ്കിളിക്ക് കിട്ടിയ സ്വർണ്ണ പതക്കം സമർപ്പിക്കപ്പെട്ടത്

കൂടാതെ മുട്ടത്തുവർക്കിയുടെ ഭവനം സ്മാരകമാക്കണമെന്ന് കുടുംബാംഗങ്ങളും മക്കളും സാംസ്കാരിക വകുപ്പിനോടെ പല പ്രാവശ്യം ആവശ്യപ്പെട്ടതായിരുന്നു.
ഏതു നിമിഷവും നിലം പറ്റാവുന്ന ആ ഭവനത്തിൽ ഇത്തരത്തിലുള്ള ഒരു സ്വർണപ്പതക്കം സുരക്ഷിതമല്ല എന്ന തിരിച്ചറിവു കാരണമാണ്
ആ സ്വർണപ്പതക്കം മലയാള യൂണിവേഴ്സിറ്റി കൊടുക്കണം എന്നൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്. “ഈ സ്വർണ്ണ പതുക്കം എത്രത്തോളം സുരക്ഷിതമാണ് മലയാള സർവ്വകാല ശാലയിൽ ‘ എന്ന് അന്ന മുട്ടത്തു ചോദിച്ചതായി , മലയാളം ഡിപ്പാർട്ട്മെൻറ് തലവനായ ഡോക്ടർ ,സി ഗണേഷിനോടെ ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ഇ ത്രത്തോളം സുരക്ഷിതമായ ഒരു സ്ഥലം പിന്നെ എവിടെയാണുള്ളത് എന്ന് തിരിച്ച് ചോദിച്ചു .

‘ തോക്കും പിടിച്ചല്ലേ കാവൽക്കാരൻ മ്യൂസിയത്തിന് ചുറ്റും നില്ക്കുന്നത്’യെന്നു മറുപടിയും തന്നു .
"എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്കു മുട്ടത്തു വർക്കി ആകാനേ കഴിയുകയുള്ളൂ. ഞാൻ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതു മതി."
ശ്രീ. ജോർജ് ജോസഫിന്റെ ലേഖനം
അന്നാ മുട്ടത്ത് മലയാള മലയാള സർവ്വകാല ശാലയ്ക്കു നല്കുവാൻവേണ്ടി ന്യുയോർക്കിൽ വച്ചു സ്വർണപതക്കം എനിക്ക് കൈമാറുന്ന അവസര ത്തി ൽ ഈ -മലയാളീ പത്രത്തിന്റെ. പത്രാധിപരായ ശ്രീ. ജോർജ് ജോസഫിനെ അന്നമുട്ടത്ത് പ്ര ത്യേകം ക്ഷണിച്ചരുന്നു. കൂടാതെ മു ട്ടത്ത് വർക്കിയെകുറിച്ച ഒരു ലേഖനം എഴുതി തന്നതും ഈ അവസരത്തി
സ്മരിക്കന്നു.
വരേണ്യ വര്‍ഗ്ഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ക്കു മാത്രം അര്‍ഹതപ്പെട്ടതായിരുന്നു ആ കാലത്തു സാഹിത്യരചന, ആ ദൗത്യം ക്രിസ്ത്യാനിയായ മുട്ടത്തുവര്‍ക്കി നടത്തിയപ്പോള്‍ ഉണ്ടായ അമര്‍ഷം തുണവല്‍ഗണിച്ചുകൊണ്ട് സാഹിത്യ നഭോമണ്ഡലത്തിലെ ശുക്രനക്ഷത്രമായി വിരാജിച്ച കരുത്തനാണ് മുട്ടത്തുവര്‍ക്കി. ആകാശത്തുനിന്നും അക്ഷരങ്ങള്‍ പെറുക്കി അവയെ താരകങ്ങളും ഇണപ്രാവുകളും പൈങ്കിളിയുമാക്കി തന്റെ സാധാരണകാരായ വായനക്കാരെ ആഹ്ലാദിപ്പിച്ചത് മലയാളത്തിലെ അനശ്വരനായ എഴുത്തുക്കാരന്‍ മുട്ടത്തുവര്‍ക്കിയാണ് .. അദ്ദേഹം പൈങ്കിളിയുമായി ആകാശ ഗോപുരത്തിലേക്ക് കയറി പോയത് മെയ് 28 ന് ആണ് ആ അക്ഷരങ്ങള്‍ക്ക് മുന്നില്‍ എന്റെ സ്മരണാഞ്ജലി..