
ആടിയന്തങ്ങൾക്കതീത നിരാമയ
ചേതന രൂപം ധരിച്ച സ്ഥൂലം
ജീവനായെന്നിൽ തിളങ്ങുമീ യാസ്‌തിത്വ ബോധമായിന്നീ പ്രപഞ്ച നാളം !
എന്നെപ്പൊതിഞ്ഞു നിൽക്കുന്നൊരീയാസ്തിത്വ
മൺ വിളക്കിൻ തിരി നാളമായി
എങ്ങും ജ്വലിച്ചു നിൽക്കുന്നു പ്രഭാമയ വർണ്ണമീ വർത്തമാനത്തിളക്കം ! !
ആമസോൺ കാനന തീരത്തരികിലോ രേതോ ചെറുചെടി പത്രങ്ങളിൽ
കേവല ധൂളിയായ് ആരോ കുടഞ്ഞിട്ട ജീവിയായ് നമ്മൾ പ്രപഞ്ച വസ്തു.
എത്ര വളർന്നാലു മെത്താതെ വിസ്താര
സത്യ സമഞതാ തീരങ്ങളിൽ
കൊച്ചു തലച്ചോറുമായി നീ നിന്റെയീ
പച്ചപ്പിൽ നൂറു വർഷങ്ങൾ നെയ്തു !
നീയെന്ന നിന്നിൽ തെളിഞ്ഞു കത്തുന്നൊരീ
മായിക ബോധം രചിച്ച കൂട്ടിൽ
നാളെ തിരിച്ചു പതിച്ചു പ്രപഞ്ചമാം
സാഗര നീരൊഴുക്കായി മാറും !