Image

പെൺമനസ്സ് (കവിത: റീബ എസ്. പി)

Published on 27 May, 2026
പെൺമനസ്സ് (കവിത: റീബ എസ്. പി)

അവളുടെ മനസ്സ്
ഒരാഴക്കടലാണ്.
മീതെ ആകാശം
ഉള്ളിൽ ആയിരം തിരകൾ

ഒരു നറുപുഞ്ചിരിയിൽ
ലോകം മുഴുവൻ ഒതുങ്ങുന്നു.
ഒരു മൗനത്തിൽ
ആയിരം കൊടുംകാറ്റുകളെ
ഒളിപ്പിക്കുന്നു.

സ്നേഹത്തിനു മുന്നിൽ
പൂവായ് വിടരും,
അവഗണനയുടെ കാറ്റടിച്ചാൽ
മൂർച്ഛയേറുന്ന ഒരായുധം.

അവളുടെ മനസ്സ് കരയുമ്പോൾ
മഴ പെയ്യുന്നു
അവൾ ചിരിച്ചാൽ
വെയിലിനും തണുപ്പ്.

പെൺമനസ്സറിയാൻ
ഒരായുസ്സും പോരാ..
എന്നാൽ ഒന്ന് മെല്ലെ
ഹൃദയം കൊണ്ട്
തൊട്ടാൽ മാത്രം മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക