Image

ടെറസില്‍നിന്ന് വീണ് പരിക്കേറ്റ ബംഗാളി സംവിധായകന്‍ അന്തരിച്ചു

Published on 27 May, 2026
 ടെറസില്‍നിന്ന് വീണ് പരിക്കേറ്റ ബംഗാളി സംവിധായകന്‍ അന്തരിച്ചു

 

കൊല്‍ക്കത്ത: വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംഗാളി സംവിധായകന്‍ അനിക് ദത്ത അന്തരിച്ചു. പശ്ചിമ ബംഗാളിലെ ധാകുരിയ ആശുപത്രിയിലാണ് അന്ത്യം. ഗരിയാഹത്തിലെ വീടിന് മുകളില്‍നിന്ന് വീണ അനിക് ദത്തയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപകന്‍ നരേന്ദ്ര ചന്ദ്ര ദത്തയുടെ കൊച്ചുമകനാണ് അനിക് ദത്ത. 2012-ല്‍ ഭൂതേര്‍ ഭോഭിഷ്യത് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി തുടക്കം. ബോരുണ്‍ബാബുര്‍ ബൊന്ധു, അപരാജിതോ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2025-ല്‍ പുറത്തിറങ്ങിയ ജോത്തോ കാന്‍ഡോ കൊല്‍ക്കത്താത്തൈ ആണ് അവസാനചിത്രം.

ഇടതു സഹയാത്രികനായിരുന്നു അനിക് ദത്ത. മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനായിരുന്നു. 2019-ല്‍ അനിക് ദത്തയുടെ ബൊബിഷ്യോത്തര്‍ ഭൂത് എന്ന ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് തടഞ്ഞിരുന്നു. സത്യജിത് റായിയുടെ കടുത്ത ആരാധകനായിരുന്നു അനിക് ദത്ത. അദ്ദേഹത്തിന്റെ സിനിമകളില്‍ റായിയുടെ സ്വാധീനമുണ്ടായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക