
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി നടത്തിവന്നിരുന്ന റെയ്ഡ് 2.30 ഓടെ അവസാനിച്ചു. പുറത്തേക്ക് പോകാന്‍ ശ്രമിച്ച ഇ.ഡിയുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. വാഹനവ്യൂഹത്തില്‍ ആദ്യം വന്ന കാറിന്റെ മുന്നിലേയും പിന്നിലേയും സൈഡുകളിലേയും ചില്ലുകള്‍ പ്രവര്‍ത്തകര്‍ പൊട്ടിച്ചു. കാറുകള്‍ക്ക് നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. വനിതാ ഉദ്യോഗസ്ഥ അടക്കം ഇരുന്ന വാഹനമാണ് തകര്‍ത്തത്. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കടക്കം പരിക്കേറ്റു. ഒടുവില്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ മാറ്റി വാഹനങ്ങള്‍ കടത്തിവിട്ടത്.
ഉദ്യോഗസ്ഥര്‍ പോയതോടെ പിണറായി വിജയന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് വന്നു പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടു. എട്ടര മണിക്കൂറാണ് ഇവിടെ റെയ്ഡ് നടന്നത്.