Image

'അവറാച്ചന്‍ ആന്‍ഡ് സണ്‍സി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Published on 27 May, 2026
'അവറാച്ചന്‍ ആന്‍ഡ് സണ്‍സി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


ബിജു മേനോന്‍ നായകനാകുന്ന ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മനോഹരമായ ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ കൗതുകകരമായ അവതരണവും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ് പോസ്റ്റര്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമയായ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒരു പൂര്‍ണ്ണ എന്റര്‍ടെയ്‌നറാണെന്ന് ഫസ്റ്റ് ലുക്ക് തന്നെ സൂചന നല്‍കുന്നു.

പോസ്റ്ററിന്റെ മധ്യത്തില്‍ ആത്മവിശ്വാസവും വ്യത്യസ്തമായ സ്‌റ്റൈലുമായി ഇരിക്കുന്ന അവറാച്ചന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഓരോ കഥാപാത്രങ്ങളും സിനിമയുടെ കഥാപശ്ചാത്തലത്തെ കുറിച്ചുള്ള വലിയ കൗതുകം സൃഷ്ടിക്കുന്നതാണ്. ഗ്രാമീണ പശ്ചാത്തലവും കുടുംബാന്തരീക്ഷവും നര്‍മവും ജീവിതനിമിഷങ്ങളും ഒത്തുചേര്‍ന്ന കലാപരമായ പോസ്റ്ററില്‍ ചിത്രത്തിലെ മറ്റു താരങ്ങളുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ്  ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സന്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ സഹ നിര്‍മാണം : ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് : സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്, ഡിഓപി : സജിത് പുരുഷന്‍, എഡിറ്റിംഗ്: ആകാശ് ജോസഫ് വര്‍ഗീസ്, സംഗീത സംവിധാനം : സനല്‍ ദേവ്, ലൈന്‍ പ്രൊഡ്യൂസര്‍ : അഖില്‍ യെശോധരന്‍, ആര്‍ട്ട് ഡയറക്ടര്‍ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യര്‍, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ : ശങ്കരന്‍ എ.എസ്, കെ.സി. സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ് : വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ജിബിന്‍ ജോണ്‍, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ഓസ്റ്റിന്‍ എബ്രഹാം, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, സ്റ്റില്‍സ് : ബിജിത് ധര്‍മടം, മാര്‍ക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, അഡ്വെര്‍ടൈസിങ് : ബ്രിങ് ഫോര്‍ത്ത്, വിഎഫ്എക്‌സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്, പിആര്‍ഓ : പ്രതീഷ് ശേഖര്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക